April 30, 2024

പയിങ്ങാട്ടരി ശ്രീ രാജരാജേശ്വരീ ക്ഷേത്രത്തിൽ വൈഖരീ സംഗീതോത്സവം 18 മുതൽ .

0
.
മാനന്തവാടി: എടവക പയിങ്ങാട്ടരി ശ്രീ രാജരാജേശ്വരീ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് എല്ലാവർഷവും നടത്തുന്ന വൈഖരീ സംഗീതോത്സവം ഈ മാസം 18, 19, 20 തീയ്യതികളായി നടക്കും.18 ന് സംഗീതോത്സവം തൃപ്പൂണിത്തുറ സംഗീത കോളേജിലെ വോക്കൽ ഹെഡ് ഡോ.ശ്രീദേവ് രാജഗോപാൽ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 
രാത്രി 7-30 ന് ആരംഭിക്കുന്ന സംഗീത കച്ചേരിയിൽ വായ്പാട്ട് – ഡോ.ശ്രീദേവ് രാജഗോപാൽ 
വയലിൻ- കേരള കലാമണ്ഡലം വയലാ രാജേന്ദ്രൻ
മൃദംഗം – ചങ്ങനാശേരി ജയൻ
ഘടം -തിരുവനന്തപുരം വി.രാമസ്വാമി അയ്യർ തുടങ്ങിയവർ പങ്കെടുക്കും
തുടർന്ന് 19, 20 തിയതികളിൽ രാവിലെ 9 മണി മുതൽ നടത്തപ്പെടുന്ന സംഗീതോത്സവത്തിൽ വയനാട്ടിലെയും മറ്റു ജില്ലകളിലെയും സംഗീതോപാസകർ സംഗീതാർച്ചന നടത്തും. പങ്കെടുക്കുന്നവർക്ക് ഒരു കീർത്തനം പാടാൻ അവസരമുണ്ടായിരിക്കും പക്കമേളങ്ങൾ സൗജന്യമായി നൽകും
പങ്കെടുക്കുന്നവർ മുൻകൂട്ടി പേര് റജിസ്റ്റർ ചെയ്യണം.അപേക്ഷ ഫോറം 9400445048', 8848815482 മൊബൈൽ നമ്പറിൽ വിളിച്ചാൽ ലഭിക്കുന്നതാണ്. വായ്പാട്ടിനു പുറമെ ഉപകരണ സംഗീതങ്ങളും അവതരിപ്പിക്കാമെന്നും സംഘാടക സമിതി അറിയിച്ചു.വാർത്താ സമ്മേളനത്തിൽ എ.എൻ.പരമേശ്വരൻ, മോഹനൻ മാസ്റ്റർ, യു.ശിവസുബ്രമണ്യൻ, ശിവരാമൻ തുടങ്ങിയവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *