June 14, 2026

കാറിലിടിച്ച് സ്വകാര്യബസ് നിയന്ത്രണം വിട്ട് മറിഞ്ഞു : ഒരാൾ മരിച്ചു : നിരവധി പേർക്ക് പരിക്ക്

0
IMG-20200303-WA0089.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി ബീനാച്ചി   തൊട്ടപ്പൻ കുളം ഐഡിയൽ സ്കൂളിന് സമീപം  ബസ്സപകടം. ഒരാൾ മരിച്ചു.നിരവധി പേർക്ക് പരിക്ക്. ആറു പേരുടെ നില ഗുരുതരം.
ബസ് യാത്രികനായ നെല്ലറച്ചാൽ സ്വദേശി വിപിൻ  (24)ആണ് മരിച്ചത്  ബത്തേരി
മിനർവാ പി എസ് സി കോച്ചിംഗ് സെൻററിൽ വിദ്യാർഥിയാണ് വിപിൻ.
കാർ ഡ്രൈവർ വി എം അബൂബക്കറിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ഇന്ന് രാവിലെ ഒമ്പതരയോടെയാണ് ആണ് കാറും ബസ്സും കൂട്ടിയിടിച്ച ശേഷം നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ച് മറിഞ്ഞത്.പരിക്കേറ്റ നിരവധി പേരെ ബത്തേരി സ്വകാര്യ ആശുപത്രിയിലും താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു ആറു പേരുടെ പരിക്ക് ഗുരുതരമാണ്. മരിച്ച വിപിന്റെ മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്
 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *