പൗരത്വം ജന്മാവകാശമാണ്:സി.എം.പി കാൽനട പ്രചരണ ജാഥ നടത്തി
പനമരം : "പൗരത്വം ജന്മാവകാശമാണ്, കരിനിയമങ്ങൾ അറബിക്കടലിലെറിയുക " എന്ന മുദ്രാവാക്യവുമായി സി.എം.പി
പനമരം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പള്ളിക്കുന്ന് മുതൽ പനമരം ടൗൺ വരെ കാൽനട പ്രചരണ ജാഥ നടത്തി. പള്ളിക്കുന്ന് ടൗണിൽ
മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ.കെ അഹമ്മദ് ഹാജി ജാഥാ ക്യാപ്റ്റൻ കെ.എ.സജിക്ക് പതാക നൽകി പ്രചരണ ജാഥ ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ
സി.എം.പി ജില്ലാ സെക്രട്ടറി ടി.കെ.ഭൂപേഷ് അധ്യക്ഷത വഹിച്ചു.
രാജ്യത്തെ ജനങ്ങൾക്ക് സംരക്ഷണവും സുരക്ഷിതത്വവും നൽകേണ്ട ഭരണകൂടം തന്നെ പൗരത്വത്തിന്റെ പേരിൽ രാജ്യത്തെ വിഭജിക്കുകയാണെന്നും ബ്രിട്ടീഷുകാരും പോർച്ചുഗീസുകാരും പിന്തുടർന്ന വിഭജന തന്ത്രമാണ് ഫാഷിസ്റ്റ് ഭരണകൂടവും പയറ്റിക്കൊണ്ടിരിക്കുന്നതെന്ന് കെ.കെ. അഹമ്മദ് ഹാജി പറഞ്ഞു. ജനദ്രോഹ നയങ്ങൾ പിന്തുടരുന്ന പിണറായി സർക്കാറും അഴിമതിയും സ്വജന പക്ഷപാതവും പിന്തുടരുന്ന പനമരം ഗ്രാമപ്പഞ്ചായത്ത് ഭരണ സമിതിയും തങ്ങളുടെ തെറ്റായ നയങ്ങൾ തിരുത്താൻ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചടങ്ങിൽ ജാഥ വൈസ് ക്യാപ്റ്റൻ സുശീലാ അലക്സ്, സി.അബ്ദുൽ നാസർ, ബെന്നി മാതോത്ത്, എം.പി ഗംഗാധരൻ, ബേണി പള്ളിക്കുന്ന് എന്നിവർ സംസാരിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ബെന്നി അരിഞ്ചേർമല, അസീസ് കുനിയൻ സംസാരിച്ചു. പനമരത്ത് നടന്ന സമാപന സമ്മേളനം അഡ്വ. എൻ.കെ വർഗീസ് ഉദ്ഘാടനം ചെയ്തു. സി.എം.പി നേതാക്കളായ തമ്പി ചന്ദ്രൻ, കെ.എ. കുര്യൻ മുഖ്യപ്രഭാഷണം നടത്തി. ശ്രീധരൻ അമ്മാനി, വി.വി ബെന്നി, ശീതള രാജൻ, പി.വി.രഘു സംസാരിച്ചു.





Leave a Reply