April 24, 2026

ലോക്ഡൗൺ ലംഘനം: ഇതുവരെ രജിസ്റ്റർ ചെയ്തത് 1780 കേസുകൾ

0
a-21-554x430.jpeg
By ന്യൂസ് വയനാട് ബ്യൂറോ
ലോക്ഡൗൺ ലംഘനം: ഇതുവരെ രജിസ്റ്റർ ചെയ്തത് 1780 കേസുകൾ
നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും: ജില്ലാ പോലീസ് മേധാവി
ലോക്ഡൗൺ ലംഘനം നടത്തിയതിന് ജില്ലയിൽ ഇതുവരെ 1780 കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ 18 കേസുകൾ ക്വാറന്റെയ്ൻ ലംഘനം നടത്തിയതിനാണ്. ശരിയായ വിധം മാസ്ക് ധരിക്കാത്തതിന് 7297 പേർക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തതിന് 6303 പേർക്കെതിരെയും പിഴ ചുമത്തിയിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി ഡോ അർവിന്ദ് സുകുമാർ അറിയിച്ചു.  
  കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് ജില്ലയിൽ ഇതുവരെ ഹോംഗാർഡ് ഉൾപ്പെടെ 268 പോലീസ് ഉദ്യോഗസ്ഥർക്ക് കോവിഡ് പോസിറ്റീവ് ആയിട്ടുണ്ട്. നിലവിൽ 5 പേർ ചികിത്സയിലുണ്ട്. ജനങ്ങൾ കൃത്യമായി കോവിഡ് മാനദണ്ഡം പാലിച്ച് പൊതു ഇടങ്ങളിൽ പെരുമാറണമെന്നും ശരിയായ രീതിയിൽ മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണമെന്നും നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *