April 24, 2026

കാട്ടാന ശല്യം രൂക്ഷമെന്ന് പരാതി; ഭീതിയിൽ ജനങ്ങൾ

0
IMG-20210616-WA0063.jpg
By ന്യൂസ് വയനാട് ബ്യൂറോ
കാട്ടാന ശല്യം രൂക്ഷമെന്ന് പരാതി; ഭീതിയിൽ ജനങ്ങൾ

തിരുനെല്ലി പഞ്ചായത്തിലെ ചേലൂർ കാരാമ സാജുവിൻ്റെ തോട്ടത്തിലെ തെങ്ങ് കാട്ടാന നശിപ്പിച്ചു. കാട്ടിക്കുളം തിരുനെല്ലി പഞ്ചായത്തിൽ കാട്ടാന ശല്യം രൂക്ഷമാണ്. കാട്ടാന ശല്യത്താൽ ജനങ്ങൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. തെങ്ങ്, വാഴ, കവുങ്ങ്, കാപ്പി എല്ലാം തകർത്താണ് ആന വിളയാട്ടം. വെളിച്ചം കണ്ടാൽ ആന ആക്രമിക്കാൻ  പാഞ്ഞടുക്കയാണ് . കഴിഞ്ഞ ദിവസം വട്ടക്കാട്ടു തങ്കച്ചൻ്റ തോട്ടത്തിലെ കാവൽക്കാരൻ ഓടി കാവൽപുരയിൽ കയറി രക്ഷപെടുകയായിരുന്നു. പുലർച്ചെ പാൽ അളക്കാൻ പോകുന്നവർ പലരും തലനാരിഴ ക്കാണ് പലപ്പോഴും രക്ഷപെടുന്നത്. പഞ്ചായത്തിൽ  എപ്പോൾ എവിടെ ആന ആളുകളെ കൊലപെടുത്തുമെന്ന ആശങ്കയിലാണ് ജനങ്ങൾ  കഴിഞ്ഞ രാത്രി, മലയിൽ കുട്ടൻ, ജോസ് കൈനിക്കൽ , ജോണിമറ്റം, തങ്കച്ചൻ വട്ടക്കാട്ട്, തങ്കച്ചൻ താഴത്തു മുറി, കാർമൽ, ജയമാത , ജോയി വള്ളകുന്നേൽ, ജോഷി തെക്കേൽ ,സാജു കാരമയിൽ എന്നിവരുടെ കൃഷിയിടങ്ങൾ നശിപ്പിച്ചിരുന്നു. ഫോറസ്റ്റ് ഓഫീസിൽ എത്തിയ ജനങ്ങളോട് അവരുടെ നിസ്സഹാ യ അവസ്ഥയാണ് പറയാനുള്ളത്.  

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *