June 25, 2026

കിണറിൽ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി പുറത്തെടുത്തു.

0
IMG-20210627-WA0001.jpg
By ന്യൂസ് വയനാട് ബ്യൂറോ
കിണറിൽ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി പുറത്തെടുത്തു.

സുൽത്താൻ ബത്തേരി: നെന്മേനി ചുള്ളിയോടെ താളൂർ ചിറ ഭാഗത്ത് ഉദ്ദേശം 60 അടി താഴ്ചയിൽ ഉള്ള കിണറിൽ വീണ തേക്കേൽ വീട്ടിൽ ധനീഷ്‌(36) എന്നയാളുടെ മൃതദേഹം ആണ് സുൽത്താന ബത്തേരി അഗ്നി രക്ഷ സേന ശനിയാഴ്ച രാത്രി ഒരു മണിയോടെ കിണറിനുള്ളിൽ കണ്ടെത്തി പുറത്തെടുത്തത്. സ്റ്റേഷൻ ഓഫീസർ നിധീഷ് കുമാറിന്റെ നതൃത്വത്തിലുള്ള സംഗത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ജോസഫ് ഐ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാർ ആയ ഹരിദാസ് കേ കേ, നിസാർ , വിനീത് വി, സുജയ് ശങ്കർ, സതീഷ് എ ബി, അജിൽ കേ, രഞ്ജിത്ത് ലാൽ, ഹോം ഗാർഡ് ഷാജൻ, രാമകൃഷ്ണൻ എന്നിവർ ആണ് സംഘത്തിൽ ഉണ്ടായിരുന്നത്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാർ ആയ അജില് കേ, സതീഷ് എ ബി എന്നിവർ സാഹസികമായി കിണറിൽ ഇറങ്ങിയാണ് മൃതദേഹം പുറത്ത് എത്തിച്ചത്. മൃതദേഹം സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിക്ക് കൊണ്ടുപോയി. ഭാര്യ: അശ്വനി. മക്കൾ :ആദി, ആദവ്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *