June 25, 2026

പാലക്കാട് വന്‍ സ്പിരിറ്റ് വേട്ട; ഗോഡൗണ്‍ കണ്ടെത്തി, 7 പേര്‍ പിടിയില്‍

0
n293514668870210d71b6bfdfe5ded7f37ef1d948ba84be7a405adb17b5e247716d7b3816e.jpg
By ന്യൂസ് വയനാട് ബ്യൂറോ
പാലക്കാട്: പാലക്കാട് അണക്കപ്പാറയില്‍ സ്പിരിറ്റ് ഗോഡൗണ്‍ കണ്ടെത്തി. 12 കന്നാസ് സ്പിരിറ്റ്, 20 കന്നാസില്‍ വെള്ളം കലര്‍ത്തിയ സ്പിരിറ്റ്, വ്യാജ കള്ള്, വാഹനങ്ങള്‍ എന്നിവയാണ് എക്സൈസ് സംഘം പിടികൂടിയത്. വീട് കേന്ദ്രീകരിച്ച്‌ വ്യാജ കള്ള് നിര്‍മ്മണം. ഏഴ് പേരെ പിടികൂടി. ഏകദേശം12 ലക്ഷം രൂപയും ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

കോതമംഗലം സ്വദേശിയായ സോമന്‍ നായരാണ് വ്യാജമദ്യ നിര്‍മ്മാണത്തിന് പിന്നില്‍. ഇയാള്‍ ഒളിവിലാണ്. സ്‌റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്‍റ് സ്കോടാണ് റെയ്ഡ് നടത്തിയത്. കള്ള് കയറ്റിക്കൊണ്ടു പോകാനുപയോഗിച്ച രണ്ട് വാഗനങ്ങളും സ്പിരിറ്റ് കൊണ്ടുവന്ന ഒരു വാഹനവും എക്സൈസ് കസ്റ്റഡിയിലെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *