പുതുശേരിക്കടവ് യാക്കോബായ പള്ളിയിൽ പെരുന്നാൾ
പുതുശേരിക്കടവ് യാക്കോബായ പള്ളിയിൽ പെരുന്നാൾ
പുതുശേരിക്കടവ്: സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ യൽദോ മോർ ബസേലിയോസ് ബാവായുടെ ഓർമ്മ പെരുന്നാൾ ഒക്ടോബർ 2, 3 (ശനി, ഞായർ) തിയ്യതികളിൽ ആഘോഷിക്കും.2 ന് വൈകിട്ട് 5.30ന് വികാരി ഫാ. ബേബി പൗലോസ് ഓലിക്കൽ കൊടി ഉയർത്തും. 6.30ന് സന്ധ്യാപ്രാർത്ഥന പ്രസംഗം, ആശീർവാദം.
മൂന്നിന് ന് രാവിലെ പ്രഭാത പ്രാർത്ഥന, 8:30 ന് വിശുദ്ധ കുർബ്ബാന, മദ്ധ്യസ്ഥ പ്രാർത്ഥന, പ്രസംഗം, പ്രദക്ഷിണംതുടർന്ന് നേർച്ചഭക്ഷണം, ലേലം, ആശീർവാദം എന്നിവക്ക് ശേഷം 11 മണിക്ക് കൊടി ഇറക്കും.
Leave a Reply