April 20, 2024

ഇന്ന് ദേശീയ സന്നദ്ധ രക്തദാന ദിനം; രക്തദാനത്തിനും ആതുര ശുശ്രൂഷയ്ക്കുമായി ജീവിതം മാറ്റി വെച്ച ഷിനോജ് മാതൃകയാകുന്നു

0
Img 20211001 Wa0002.jpg
മാനന്തവാടി: ഇന്ന് ദേശീയ സന്നദ്ധ രക്തദാന ദിനം. രക്തദാനം ജീവദാനം എന്ന സന്ദേശം ജീവിതത്തിൽ പകർത്തിയ രക്തദാനത്തിനും ആതുര ശുശ്രൂഷയ്ക്കുമായി ജീവിതം മാറ്റി വെച്ച മാധ്യമ പ്രവർത്തകൻ കൂടിയായ കെ എം ഷിനോജാണ് ഈ ദിനത്തിൽ മാതൃകയാകുന്നത്. ഇക്കാലയളവിൽ 42 തവണ രക്തം ദാനം ചെയ്ത ഇദ്ദേഹം കോവിഡ് കാലത്ത് മാത്രം 5 തവണയാണ് രക്തം ദാനം നൽകിയത്. വിദ്യാഭ്യാസ കാലഘട്ടത്തിന്
ശേഷം പെയിൻ ആൻഡ് പാലിയേറ്റീവിലെ സജീവ പ്രവർത്തകനായി രക്തദാനം നടത്തിയിരുന്നു. കിടപ്പ് രോഗികളെ വീടുകളിൽ എത്തി പരിചരിക്കാനും നിർധന രോഗികൾക്ക് മരുന്നും മറ്റും എത്തിച്ച് നൽകാനും മുൻപിലുണ്ടാകും. ജില്ലയിൽ എവിടെയും രക്തത്തിന് ആവശ്യം വരുമ്പോൾ ആളുകൾക്ക് മുന്നിൽ ആദ്യം വരുന്ന പേര് ഷിനോജിന്റേതാണ്.12 വർഷം മുൻപ് തുടങ്ങിയ ‘ജ്യോതിർഗമയ’ രക്തദാന–നേത്രദാന–ജീവകാരുണ്യ പദ്ധതി ഇതിനകം ആയിരങ്ങൾക്ക് ആശ്വാസമാണ്. പരമ്പരാഗത കാർഷിക
കുടുംബത്തിലെ അംഗമായ ഷിനോജ് ഒരു മികച്ച കർഷൻ കൂടിയാണ്. അതിന് തെളിവാണ് അദ്ദേഹത്തെ തേടി എത്തിയ മികച്ച കർഷകനുള്ള പുരസ്കാരവും. ഇത് കൂടാതെ മറ്റ് നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. യാക്കോബായ സഭയുടെ സഭാ മാനേജിങ് കമ്മിറ്റി അംഗം, വേയ്‌വ്സ് ചെയർമാൻ, ജ്യോതിർഗമയ’ കോ–ഓർഡിനേറ്റർ, സെന്റ് ജോൺസ് ആംബുലൻസ് സംസ്ഥാന സമിതി അംഗം,സൺഡേസ്കൂൾ ഭദ്രാസന പ്രതിനിധി, സ്മൃതി രക്ഷാധികാരി, സ്പന്ദനം പിആർഒ തുടങ്ങി ഒട്ടേറെ ചുമതലകൾ വഹിച്ച് വരുന്നു.
മാനന്തവാടി പഴശ്ശി ഗ്രന്ഥാലയത്തിന്റെ സജീവ പ്രവർത്തകനുമാണ്.
രക്തദാനത്തിനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും കൃഷിക്കും ഒപ്പം മികച്ച മാധ്യമ പ്രവർത്തകനായും ശ്രദ്ധേയനാകാൻ ഷിനോജിന് കഴിഞ്ഞു. എടവക പഴശ്ശി നഗർ കോപ്പുഴ
മത്തായിയുടെയും മരിയുടെയും മകനാണ് ഷിനോജ്. ഭാര്യ: ജിഷ. മക്കൾ: അഭിജിത്ത് കെ. ഷിനോജ്( ജിവിഎച്ച്എസ്എസ്, മാനന്തവാടി ), അലൻജിത്ത് കെ.ഷിനോജ്(എൽഎഫ്, യുപി സ്കൂൾ മാനന്തവാടി) .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *