June 4, 2026

വയനാട് ജില്ലയില്‍ 214 പേര്‍ക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 11.58 367 പേര്‍ രോഗമുക്തി നേടി. 2 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 213 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ

0
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് (18.10.21) 214 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 367 പേര്‍ രോഗമുക്തി നേടി. 2 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 213 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 11.58 ആണ്.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 122216 ആയി. 118835 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 2690 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 2500 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

*രോഗം സ്ഥിരീകരിച്ചവര്‍*

കോട്ടത്തറ 32, പുല്‍പ്പള്ളി 24, കല്‍പ്പറ്റ 19, മേപ്പാടി, പനമരം 18 വീതം, തരിയോട് 16, മുട്ടില്‍ 15, ബത്തേരി 10, മുള്ളന്‍കൊല്ലി 8, പടിഞ്ഞാറത്തറ 6, നെന്മേനി, പൂതാടി, തവിഞ്ഞാല്‍ 5 വീതം, അമ്പലവയല്‍, കണിയാമ്പറ്റ, പൊഴുതന 4 വീതം, മീനങ്ങാടി , നൂല്‍പ്പുഴ, വെങ്ങപ്പള്ളി, വൈത്തിരി 3 വീതം, എടവക, മൂപ്പൈനാട് 2 വീതം, മാനന്തവാടി, തിരുനെല്ലി, തൊണ്ടര്‍നാട്, വെള്ളമുണ്ട ഓരോര്‍ത്തര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതിനുപുറമെ ബാംഗ്ലൂരില്‍ നിന്നും വന്ന മാനന്തവാടി സ്വദേശിനിക്കും രോഗം സ്ഥിരീകരിച്ചു.

*367 പേര്‍ക്ക് രോഗമുക്തി*

ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 50 പേരും, വീടുകളില്‍ നിരീക്ഷണത്തിലായിരുന്ന 317 പേരുമാണ് രോഗമുക്തരായത്.

*449 പേര്‍ പുതുതായി നിരീക്ഷണത്തില്‍*

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (18.10.21) പുതുതായി നിരീക്ഷണത്തിലായത് 449 പേരാണ്. 981 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 9091 പേര്‍. ഇന്ന് പുതുതായി 11 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 1664 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 814256 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 812502 എണ്ണത്തിന്റെ ഫലം ലഭിച്ചു. 690286 പേര്‍ നെഗറ്റീവും 122216 പേര്‍ പോസിറ്റീവുമാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *