കനത്ത മഴ: പി എസ് സി ബിരുദതല പ്രാഥമിക പരീക്ഷകൾ മാറ്റി വച്ചു, പുതുക്കിയ തീയതി പിന്നീട് അറിയിക്കും
തിരുവനന്തപുരം: മധ്യകേരളത്തിലെ വിവിധ ജില്ലകളിലുണ്ടായ കനത്ത മഴയുടെ പശ്ചാത്തലത്തിൽ പി.എസ്.സി പരീക്ഷകൾ മാറ്റിവച്ചു. ഒക്ടോബർ 21, 23 ദിവസങ്ങളിൽ നടത്താൻ നിശ്ചയിച്ചിരുന്നു പിഎസ്.സി പരീക്ഷകളാണ് മാറ്റിവച്ചത്. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് പിഎസ്.സി അറിയിച്ചു. ഒക്ടോബർ 23-ന് നടത്താനിരുന്ന പി.എസ്.സി ബിരുദതല പരീക്ഷയടക്കമാണ് മാറ്റിവച്ചത്. അതേസമയം ഒക്ടോബർ 30-ന് നിശ്ചയിച്ച പരീക്ഷകൾ മാറ്റമില്ലാതെ നടത്തും.





Leave a Reply