June 4, 2026

തോട്ടിലെ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

0
IMG-20211021-WA0078.jpg
By ന്യൂസ് വയനാട് ബ്യൂറോ
നെന്മേനി: ഇന്നലെ ശക്തമായ മഴയെ തുടർന്നുണ്ടായ തോട്ടിലെ ഒഴുക്കിൽപെട്ട ഗോത്രയുവാവിന്റെ മൃതദേഹം കണ്ടെത്തി. നെന്മേനി മാടക്കര വലിയവട്ടം പാമ്പുംകുനി കോളനിയിലെ വിനോദ് (30) ന്റെ മൃതദേഹമാണ് ലഭിച്ചത്. തുർക്കി ജീവൻരക്ഷാ സമതിയാണ് മൃതദേഹം കണ്ടെടുത്തത്. ബുധാനാഴ് രാത്രിയാണ് വിനോദ് വലിയവട്ടം പാലത്തിന് സമീപത്തുനിന്നും തോട്ടിലേക്ക് വീണത്. ഉടൻ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ശക്തമായ ഒഴുക്കിനെ തുടർന്ന് പരാചയപ്പെട്ടു. ഫയർഫോഴ്‌സും പൊലിസും നാട്ടുകാരുടെ സാഹയത്തോടെ രാത്രി ഏറെ വൈകിയും തിരച്ചിൽ നടത്തി. പിന്നീട് പ്രതികൂല കാലവസ്ഥയെ തുടർന്ന് തിരച്ചിൽ നിറുത്തിവെച്ചു. തുടർന്ന് ഇന്ന് രാവിലെ മുതൽ വീണ്ടും തിരച്ചിൽ ആരംഭിച്ചു. സ്ഥലത്തെത്തിയ തുറുക്കി ജീവൻരക്ഷാസമിതി വിനോദിന്റെ മൃതദേഹം തോട്ടിൽനിന്നും കണ്ടെടുക്കുകയായിരുന്നു. ബിന്ദുവാണ് വിനോദിന്റെ ഭാര്യ. പിതാവ്: കരിമ്പൻ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *