മനുഷ്യക്കടത്തിനെതിരെ ഗ്രാമപഞ്ചായത്തുകള്‍: പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കമായി

കൽപ്പറ്റ: മനുഷ്യക്കടത്തിനെതിരെ പ്രാദേശികമായി ഇടപെടുന്നതിനും, മനുഷ്യക്കടത്തിന് ഇരയാക്കപ്പെടാന്‍ സാധ്യതയുള്ള ദുര്‍ബല വിഭാഗങ്ങളെയും മേഖലകളെയും കണ്ടെത്തുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സജ്ജമാക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കമായി. കില, ജോയന്റ് വോളന്ററി ആക്ഷന്‍ ഫോര്‍ ലീഗല്‍ ആള്‍ട്ടര്‍നേറ്റീവ്സ് – ജ്വാല, ഇന്റര്‍നാഷണല്‍ ജസ്റ്റീസ് മിഷന്‍, ചൈല്‍ഡ്ലൈന്‍ വയനാട്, വിശ്വാസ്, കാപ്സ് എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പൊതുജന പങ്കാളിത്തത്തോടെ മനുഷ്യക്കടത്ത് വിരുദ്ധ യൂണിറ്റുകള്‍ രൂപീകരിക്കും. പ്രാദേശികമായി രൂപീകരിക്കുന്ന ഇത്തരം യൂണിറ്റുകള്‍ കര്‍മ്മ പരിപാടികള്‍ക്ക് രൂപം നല്‍കും. മീനങ്ങാടി ഗ്രാമ പഞ്ചായത്തില്‍ നടന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും മാര്‍ഗ്ഗരേഖയുടെ പ്രകാശനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വ്വഹിച്ചു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കില ഡയറക്ടര്‍ ജനറല്‍ ഡോ.ജോയ് ഇളമണ്‍, എന്‍.ഡി.ആര്‍.എഫ് മുന്‍. ഡി.ജി.പി. പി.എം. നായര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ .പി. നുസ്റത്ത്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഉഷാ രാജേന്ദ്രന്‍, ബേബി വര്‍ഗ്ഗീസ്, അഡ്വ. പ്രേംനാഥ്, ഡോ. ഐപ് വര്‍ഗ്ഗീസ,് ആര്‍. ജെ. അരുണിമ, അഡ്വ. റെനി. കെ.ജേക്കബ്, സി.കെ.ദിനേശന്‍, എ.സി. ദാവൂദ് തുടങ്ങിയവര്‍ പങ്കെടുത്തു.



Leave a Reply