June 24, 2026

ഓട്ടോയിൽ കടത്തിയ 20 ലിറ്റർ ചാരായം പിടികൂടി

0
IMG-20211028-WA0024.jpg
By ന്യൂസ് വയനാട് ബ്യൂറോ
സുൽത്താൻ ബത്തേരി എക്സൈസ് സർക്കിൾ ഓഫീസ് സംഘം പുൽപ്പള്ളി-ബത്തേരി റോഡിൽ നടത്തിയ രാത്രി കാല പരിശോധനയിൽ എരിയപ്പള്ളി ഭാഗത്ത് വെച്ച് KL – 73 2531 നമ്പർ ഓട്ടോറിക്ഷായിൽ കടത്തികൊണ്ടു വന്ന 20 ലിറ്റർ ചാരായം പിടികൂടി. ഓട്ടോ ഡ്രൈവറായ പാടിച്ചിറ, അമരക്കുനി പന്നിക്കൽ വീട്ടിൽ സന്തോഷ് (38) നെ അറസ്റ്റ് ചെയ്തു. ചാരായം വിൽപനക്കായി കൈമാറിയ ചാമപ്പാറ, സീതാമൗണ്ട് പുത്തൻപറമ്പിൽ ചൂനായിൽ സ്ടൈജു വിനെതിരെയും അബ്കാരി കേസ് രജിസ്റ്റർ ചെയ്തു. ഓട്ടോ കസ്റ്റഡിയിലെടുത്തു. അമരക്കുനി ഭാഗത്ത് നിന്നാണ് ചാരായം കടത്തികൊണ്ടു വന്നനത്. റെയ്ഡിന് പ്രിവൻ്റീവ് ഓഫീസർ വിജയകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ശശികുമാർ, വിജിത്ത്, ദിനീഷ്, ബാബു, നിക്കോളാസ് ഡ്രൈവർ ബാലചന്ദ്രൻ എന്നിവർ നേതൃത്ത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *