June 3, 2026

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ നവംബർ 9 മുതൽ പണിമുടക്കിലേക്ക്.

0
bus-copy.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: കോവിഡ് പ്രതിസന്ധിക്ക് ശേഷം കരകയറാനാകാത്ത നഷ്ട കണക്കുകളിൽപ്പെട്ടുഴലുന്ന സ്വകാര്യ ബസുകൾ സർക്കാർ സഹായം ആവശ്യപ്പെട്ട് നവംബർ 9 മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുന്നു. ബസുടമകളുടെ വിവിധ സംഘടനകളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം.  
കോവിഡ് തുടങ്ങിയപ്പോൾ 63 രൂപയായിരുന്നു ഡീസൽ വില. ഇന്ന് 103 രൂപയാണ് ഒരു ലിറ്റർ ഡീസലിൻ്റെ വില. പ്രതിദിനം 3000 രൂപയാണ് ഈ ഇനത്തിൽ മാത്രം ഓരോ ബസിനും അധിക ചിലവ്. കോവിഡ് കാലത്ത് നിർത്തിയിട്ട പല ബസുകളും ലക്ഷങ്ങൾ മുടക്കിയാണ് വീണ്ടും നിരത്തിലിറക്കിയത്. സർവ്വീസ് പുനരാരംഭിച്ചപ്പോൾ യാത്രക്കാരുടെ എണ്ണവും കുറഞ്ഞു. പല ബസുകളും ഓടാൻ പറ്റാതായതോടെ ജീവനക്കാർക്കും ജോലി നഷ്ടമായി. സാമ്പത്തിക ബാധ്യത വർദ്ധിച്ചതോടെ ചില ബസുടമകൾ ആത്മഹത്യയിൽ അഭയം തേടി. സ്ഥിതി ഗതികൾ ഇതായിട്ടും കേന്ദ്ര സംസ്ഥാന സർക്കാരുകൾ സ്വകാര്യ ബസ് സംരംഭത്തെ സംരക്ഷിക്കാൻ യാതൊരു ശ്രമവും നടത്തുന്നില്ല. ഇതിൽ പ്രതിഷേധിച്ചാണ് ബസ് ഉടമകൾ സംയുക്തമായി സമരം പ്രഖ്യാപിച്ചിട്ടുള്ളതെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ സെക്രട്ടറി രഞ്ജിത്ത് പറഞ്ഞു.
ധനകാര്യ സ്ഥാപനങ്ങളുടെ പീഡനവും സ്വകാര്യ ബസുടമകൾ നേരിടുന്നുണ്ട്. ഈ സ്ഥിതി തുടർന്നാൽ പല ബസുകളും സർവ്വീസ് നിർത്തിവെക്കേണ്ടി വരും. അടിയന്തരമായി സർക്കാർ വിഷയത്തിൽ ഇടപെടണമെന്നും ഇവർ ആവശ്യപ്പെട്ടു. സ്കൂൾ തുറക്കുമ്പോൾ വിദ്യാർത്ഥികളുടെ യാത്രാക്കൂലി മിനിമം ചാർജ് 5 രൂപയാക്കണമെന്നും ബസുടമകൾ ആവശ്യപ്പെടുന്നു .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *