അക്ഷയ കേന്ദ്രങ്ങളിൽ അമിത ചാര്‍ജ്: നിയമസഭയുടെ ശ്രദ്ധയില്‍പ്പെടുത്തി എംഎല്‍എ ഒ.ആര്‍ കേളു

മാനന്തവാടി: ജില്ലയിലെ ചില അക്ഷയ കേന്ദ്രങ്ങളില്‍ അമിത ചാര്‍ജ്ജ് ഈടാക്കുന്നത് നിയമസഭയുടെ ശ്രദ്ധയില്‍പ്പെടുത്തി മാനന്തവാടി എംഎല്‍എ ഒ.ആര്‍ കേളു.സാധാരണ
ജനങ്ങള്‍ ഇ-സേവനങ്ങള്‍ക്കായി സാധാരണ ഗതിയില്‍ അക്ഷയ കേന്ദ്രങ്ങളെയാണ് ആശ്രയിക്കുന്നത്.ചിലയിടങ്ങളില്‍ സേവനങ്ങള്‍ക്ക് ഏകീകരിച്ച ചാര്‍ജിന് പകരം അമിതചാര്‍ജ്ജ് ഈടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.ഇത് എംഎല്‍എ ഒ.ആര്‍ കേളു നിയമസഭയുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു.അമിത ചാര്‍ജ്ജ് ഈടൗക്കുന്നതുള്‍പ്പെടെയുള്ള പരാതികള്‍ ലഭിച്ചാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അക്ഷയ കേന്ദ്രങ്ങളുടെ എണ്ണവും കാര്യക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.



Leave a Reply