April 24, 2026

കേരള ബാങ്ക് : ചിത്രരചനാ മത്സര വിജയികള്‍ക്ക് സമ്മാനം നല്‍കി

0
IMG_20211030_214435.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: അന്തര്‍ദേശീയ സഹകരണദിനാഘോഷത്തോടനുബന്ധിച്ച് കേരള ബാങ്ക് കുട്ടികള്‍ക്കായി സംഘടിപ്പിച്ച ചിത്ര രചനാ മത്സരത്തിലെ ജില്ലാതല വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. കേരള ബാങ്ക് വയനാട് സി.പി.സി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ കേരള ബാങ്ക്  കോഴിക്കോട് റീജിയണല്‍ ജനറല്‍ മാനേജര്‍ സി അബ്ദുല്‍ മുജീബ് സമ്മാന വിതരണം നടത്തി. നബാര്‍ഡ് ഡി.ഡി.എം വി ജിഷ,  സി.പി.സി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എന്‍ നവനീത് കുമാര്‍, സീനിയര്‍ മാനേജര്‍ പി സി ടോമി, അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ ആശ ഉണ്ണി, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ സി സഹദ് തുടങ്ങിയവര്‍ പങ്കെടുത്തു.  ഒന്നാം സ്ഥാനം നേടിയ ആല്‍ഡ്രിന്‍ ഷിജോ, രണ്ടാം സ്ഥാനം നേടിയ ഏഞ്ചല്‍ മരിയ സാബു, മൂന്നാം സ്ഥാനത്തിന് അര്‍ഹരായ ദിയ ഫാത്തിമ പി എം, ദേവ തീര്‍ത്ത, പ്രോത്സാഹന സമ്മാനത്തിന് അര്‍ഹരായ ആഫില്‍ അല്‍ഹാന്‍, സഞ്ജയ് കൃഷ്ണ എന്നിവര്‍ സര്‍ട്ടിഫിക്കറ്റും സമ്മാനങ്ങളും ഏറ്റുവാങ്ങി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *