April 28, 2024

മുത്തങ്ങ ചെക്ക് പോസ്റ്റിൽ കഞ്ചാവ് കടത്തിയ വാഹനം പരിശോധനക്കിടെ കടന്നു കളഞ്ഞു

0
Img 20211030 Wa0032.jpg
മുത്തങ്ങ: ഇന്ന് രാവിലെ മുത്തങ്ങ ചെക്ക് പോസ്റ്റിൽഎക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ നിഗീഷ് എ ആറിന്റെ നേതൃത്വത്തിലുള്ള സംഘം വാഹന പരിശോധന നടത്തി വരവേ, 8.50 മണിയോടെ ഗുണ്ടൽപേട്ട ഭാഗത്തു നിന്നും ബത്തേരി ഭാഗത്തേക്ക്‌ വന്ന KL 56 V 6087 നമ്പർ മാരുതി സ്വിഫ്റ്റ് കാർ തടഞ്ഞു നിർത്തി പരിശോധനക്കിടയിൽ
പ്രതികൾ കാറോടിച്ച് കടന്നു കളഞ്ഞു.
 കാറിൽ നിന്നും 2.150 കിലോഗ്രാം കഞ്ചാവ്‌ കണ്ടെടുത്തു. കാർ പരിശോധനക്കിടെ ,യാത്രക്കാരായി വാഹനത്തിൽ ഉണ്ടായിരുന്ന പുരുഷനും സ്ത്രീയും കാർ അതിവേഗത്തിൽ ഓടിച്ചു രക്ഷപെട്ടു, ഈ സമയത്ത് സി ഐയും പിഒയും  ബൈക്കിൽ കാറിനെ പിന്തുടർന്നെങ്കിലും, കണ്ടു പിടിക്കാനോ, യാത്രക്കാരെ അറസ്റ്റ് ചെയ്യാനോ കഴിഞ്ഞിട്ടില്ല. കണ്ടെടുത്ത തൊണ്ടിമുതൽ, കേസ് രേഖകൾ തയ്യാറാക്കി ബത്തേരി റേഞ്ച് ഓഫീസിൽ ഉദ്യോഗസ്ഥർ ഏല്പിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *