March 29, 2024

മുത്തങ്ങയിൽ വെള്ളം കയറി :ഒറ്റപ്പെട്ട കൈ കുഞ്ഞിനേയും ഏഴ് വീട്ടുക്കാരേയും ഫയർഫോഴ്സ് ടീം രക്ഷപ്പെടുത്തി

0
Img 20220802 Wa00393.jpg
മുത്തങ്ങ : മുത്തങ്ങയിൽ ചുണ്ടക്കുന്ന് കോളനിയിൽ വെള്ളം കയറിയ ഏഴ് വീടുകളിലായി ഒറ്റപ്പെട്ട ഒരു കൈകുഞ്ഞടക്കം 28 പേരെ സുൽത്താൻ ബത്തേരിയിൽ നിന്നെത്തിയ അഗ്നി രക്ഷാ സേന സംഘം കരകയറ്റി. അതി സാഹസികമായാണ് ഫയർഫോഴ്സ് ടീം രക്ഷപ്പെടുത്തി സുരക്ഷിത സ്ഥലങ്ങളിൽ എത്തിച്ചത്. 
 ഇതുവരെ സുൽത്താൻ ബത്തേരി അഗ്നി രക്ഷാസേന അഞ്ച് സ്ഥലങ്ങളിൽ ഉള്ളവരെയാണ് സുരക്ഷിത സ്ഥാനങ്ങളിൽ എത്തിച്ചത്. നെൻമേനി ഗ്രാമ പഞ്ചായത്തിലെ പതിനാറാം വാർഡിലെ വലിയ വട്ടത്ത് രാത്രി രണ്ട് മണിക്ക്ആറ് പേരേയും, ഇന്ന് രാവിലെ വെള്ളച്ചാലിൽ നാല് പേരേയും സുരക്ഷിത സ്ഥാനങ്ങളിൽ എത്തിച്ചു. സ്റ്റേഷൻ ഓഫീസർ ഇൻ ചാർജ്ജ് പി.കെ ഭരതൻ, അസി. സ്റ്റേഷൻ ഓഫീസർ , ഐ.ജോസഫ് , സീനിയർ ഫയർ ഓഫീസർ കെ.എം.ഷിബു, കെ.എസ്. മോഹനൻ, അനൂപ് സ്റ്റാനി, ഷാജി എം.വി., ധനീഷ് കുമാർ, വിനീത് എ.ബി., നിബിൽ ദാസ് എഡി.. അനുറാം പി.ഡി. വില്ലേജ് ഓഫീസർ അനിൽകുമാർ, വാർഡ് മെമ്പർ എ.കെ.ഗോവ പി എന്നിവരടങ്ങിയ അഗ്നി രക്ഷാ സേന ,രക്ഷാ ദൗത്യത്തിന് നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *