August 6, 2026

ജീവിതശൈലീ രോഗങ്ങള്‍ കണ്ടെത്താനുള്ള ശൈലി ആപ്പ് ഉദ്ഘാടനം ചെയ്തു

0
IMG-20220803-WA00572.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : ആരോഗ്യമേഖലയില്‍ ആരംഭിക്കുന്ന വാര്‍ഷിക ആരോഗ്യ പരിശോധന അര്‍ബുദ നിയന്ത്രണ പരിപാടിയായ ശൈലി ആപ്പിന്റെ കല്‍പ്പറ്റ നിയോജക മണ്ഡലതല ഉദ്ഘാടനം ടി.സിദ്ധിഖ് എം.എല്‍.എ നിര്‍വഹിച്ചു. പൊഴുതന കുടുംബരോഗ്യ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്ന സ്റ്റെഫി അധ്യക്ഷത വഹിച്ചു. സംസ്ഥാനത്ത് ജനസംഖ്യാധിഷ്ഠിതമായി ജീവിതശൈലി രോഗനിര്‍ണയത്തിന് ഉപയോഗിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനാണ് ശൈലി ആപ്പ്. നവകേരള കര്‍മ്മ പദ്ധതിയുടെ ഭാഗമായാണ് ആരോഗ്യ പരിശോധനയ്ക്ക് ആപ്പ് സജ്ജമാക്കിയത്. 30 വയസ്സിന് മുകളിലുള്ളവരുടെ ജീവിതശൈലീ രോഗങ്ങളെ സംബന്ധിച്ചും അതിലേക്ക് നയിക്കുന്ന കാരണങ്ങളെക്കുറിച്ചും ആശാ പ്രവര്‍ത്തകര്‍ വീടുകള്‍ സന്ദര്‍ശിച്ച് മൊബൈലില്‍ വിവരശേഖരണം നടത്തും. ജില്ലയില്‍ വെള്ളമുണ്ട, പൊഴുതന, നെന്മേനി ഗ്രാമപഞ്ചായത്തുകളിലാണ് പൈലറ്റ് പദ്ധതിയെന്ന നിലയ്ക്ക് ഇതു നടപ്പാക്കുന്നത്. ആശാപ്രവര്‍ത്തകര്‍ വീടുകളില്‍ നേരിട്ടെത്തുകയും ജീവിതശൈലീ രോഗങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ് ആപ്പില്‍ രേഖപ്പെടുത്തുകയും ചെയ്യും. ഈ ചോദ്യങ്ങള്‍ക്ക് നാലോ അതിലധികമോ സ്‌കോര്‍ ലഭിച്ചാല്‍ അവരെ ജീവിതശൈലീ രോഗപരിശോധനയ്ക്കായി റഫര്‍ ചെയ്യും. തുടര്‍ന്ന് നേരത്തെ ചികിത്സ ഉറപ്പാക്കുന്നതാണ് പദ്ധതി. പ്രമേഹം, രക്താതിമര്‍ദ്ദം, ഹൃദ്രോഗങ്ങള്‍, ശ്വാസകോശരോഗങ്ങള്‍, അര്‍ബുദം, മറ്റ് ജീവിതശൈലീ രോഗങ്ങള്‍ എന്നിവയുടെ വിവരങ്ങളാണ് ശേഖരിക്കുക.
ചടങ്ങില്‍ ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സൈതലവി മുഖ്യപ്രഭാഷണം നടത്തി. ആര്‍ദ്രം ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. പി.എസ് സുഷമ പദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി ബാബു, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുധ അനില്‍, വാര്‍ഡ് മെമ്പര്‍ ഷാഹിന ഷംസുദ്ദീന്‍, മെഡിക്കല്‍ ഓഫീസര്‍ എം.വി വിജേഷ്, ടെക്‌നിക്കല്‍ അസിസ്റ്റന്റ് ചന്ദ്രശേഖരന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം.എസ് ജയപ്രകാശ് തുടങ്ങിയവര്‍ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *