April 18, 2024

പഞ്ചഗുസ്തി ചമ്പ്യാൻഷിപ്പ് സെപ്റ്റംബർ 10 ന് പുൽപ്പള്ളിയിൽ

0
Img 20220814 104204.jpg
പുല്‍പ്പള്ളി: വയനാട് ജില്ലാ പഞ്ചഗുസ്തി ടീമിനെ തിരഞ്ഞെടുക്കുന്നതിനായി വയനാട് ജില്ലാ പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പ് സെപ്തംബര്‍ 10 ന് പുല്‍പ്പള്ളി കബനി ഓഡിറ്റോറിയത്തില്‍ വെച്ച് സംഘടിപ്പിക്കും. ജൂനിയര്‍, യൂത്ത്, സീനിയര്‍, മാസ്റ്റേഴ്‌സ് , ഗ്രാന്റ് മാസ്റ്റേഴ്‌സ്, സീനിയര്‍ ഗ്രാന്റ് മാസ്റ്റേഴ്‌സ്, അംഗ പരിമിതര്‍ എന്നീ വിഭാഗങ്ങളില്‍ ആണ്‍/പെണ്‍, പുരുഷ/വനിത വിഭാഗങ്ങള്‍ക്കായി ഭാരത്തിന്റെ അടിസ്ഥാനത്തില്‍ മത്സരങ്ങള്‍ നടത്തും. ഇടത് വലത് കൈകള്‍ക്ക് പ്രത്യേകം മത്സരം ഉണ്ടായിരിക്കും . സംസ്ഥാന തല മത്സരത്തില്‍ വിജയികളാകുന്ന ഹയര്‍  സെക്കണ്ടറി തലം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്കിന് അര്‍ഹതയുള്ള കായിക ഇനമാണ് പഞ്ചഗുസ്തി. മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള കായിക താരങ്ങള്‍ ഭാര നിര്‍ണ്ണയത്തിനായി  സെപ്തംബര്‍ 9 ന് രാവിലെ 9.30 ന് പുല്‍പ്പള്ളി കബനി ഓഡിറ്റോറിയത്തില്‍ എത്തിച്ചേരണമെന്ന് ജില്ലാ പഞ്ചഗുസ്തി അസ്സോസിയേഷന്‍ സെക്രട്ടറി അറിയിച്ചു. ഫോണ്‍ 9747616067, 9633686354.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *