April 16, 2024

ഹർ ഘർ തിരംഗ ദേശഭക്തി ഗാനം മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ പ്രകാശനം ചെയ്തു

0
Img 20220814 Wa00722.jpg
കൽപ്പറ്റ : സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷം – ഹർ ഘർ തിരംഗ ക്യാമ്പയിനിൻ്റെ ഭാഗമായി വയനാട് ജില്ലാ ഭരണകൂടത്തിൻ്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ദേശഭക്തിഗാനത്തിൻ്റെ പ്രകാശനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ ജില്ലാ കളക്ടർ എ.ഗീത ക്ക് നൽകി പ്രകാശനം ചെയ്തു. കൽപ്പറ്റ നഗരസഭയുടെ മാലിന്യ സംസ്കരണ പ്ലാൻ്റായ ഹരിത ബയോ പാർക്കിൻ്റെ ഉദ്ഘാന ചടങ്ങിലാണ് ഗാനം പ്രകാശനം ചെയ്തത്. 
“ഇവിടെ ഇവിടെ ഉയരുമി പതാകയിൽ തുടിച്ചിടാം” എന്ന് തുടങ്ങുന്ന ദേശഭക്തി ഗാനം നിർമ്മിച്ചത് ജില്ലാ ഭരണകൂടത്തിൻ്റെ പ്രത്യേക താൽപര്യത്തിലാണ്. പുതുതലമുറയിൽ സ്വതന്ത്ര്യതിൻ്റെയും ദേശഭക്തിയുടെയും പ്രാധാന്യം നൽക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗാനം നിർമ്മിച്ചത്. എല്ലായിടത്തും എല്ലാവർക്കും എപ്പോഴും സ്വാതന്ത്ര്യമെന്ന സമഭാവനയാണ് ഗീതം പങ്ക് വെക്കുന്നത്. 4 മിനിറ്റ് വരുന്ന ഗാനം ജില്ലാ കളക്ടറുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെയാണ് റിലീസ് ചെയ്തത്.
ചടങ്ങിൽ സ്കൂളിലെ എൻ.എസ്.എസ് വിദ്യാർത്ഥികൾ നിർമ്മിച്ച ദേശീയ പതാക മന്ത്രിക്ക് നൽകി. എസ്. കെ. എം. ജെ സ്കൂളിലെ മലയാളം അധ്യാപകനായ ഷാജി മട്ടന്നൂരാണ് ഗാനം രചിച്ചത്. ഗാനത്തിന് സംഗീതം നൽകിയത് സ്കൂളിലെ സംഗീത അധ്യാപികയായ പി. എൻ ധന്യയാണ്. സ്കൂൾ പ്ലസ്ടു വിദ്യാർത്ഥികളായ കെ.ജെ സംപൂജ്യ, അഭിരാമി വി കൃഷ്ണൻ, നസീഹ നസ്‌റിൻ, അന്ന ഐശ്വര്യ, എസ്. ശ്രീലക്ഷ്മി, എം.കെ അരുണിമ, അലൈന കുരുണിയൻ എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *