March 29, 2024

കേണിച്ചിറയിൽ വ്യാപാരോത്സവം ” ഉണർവ്വ്” തുടക്കമായി

0
Img 20220818 102949.jpg
കേണിച്ചിറ: കോവിഡ് മഹാമാരിയും പ്രകൃതി ദുരന്തങ്ങളും മൂലം പ്രതിസന്ധിയിലായ വ്യാപാര മേഖലയെ കരകയറ്റുന്നതിനുവേണ്ടി വ്യാപാരി വ്യവസായി ഏകോപന സമിതി കേണിച്ചിറ യൂണിറ്റ് സംഘടിപ്പിക്കുന്ന 'ഉണർവ്വ്' വ്യാപാരോത്സവത്തിന് കേണിച്ചിറയിൽ തുടക്കമായി. ഒക്ടോബർ രണ്ടിന് അവസാനിക്കും. ഈ കാലയളവിൽ കേണിച്ചിറയിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും സാധനങ്ങൾ വാങ്ങുമ്പോൾ നൽകുന്ന സമ്മാനകൂപ്പണിലൂടെ നിരവധി സമ്മാനങ്ങൾ നൽകുമെന്ന് സംഘാടകർ അറിയിച്ചു.
ഉണർവ്വ് വ്യാപാരോത്സവത്തിന്റെ ഓഫീസ് ഉദ്ഘാടനവും ആദ്യ സമ്മാനകൂപ്പൺ വിതരണവും യഥാക്രമം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ലൗലി ഷാജു,ഇ.കെ.ബാലകൃഷ്ണൻ എന്നിവർ നിർവഹിച്ചു.  പ്രസിഡന്റ് വി.എം സുന്ദർലാൽ അദ്ധ്യക്ഷത വഹിച്ചു. പി.എം. സുധാകരൻ, ബിന്ദു ബാബു,ബിൽജോ, പി.ജോസ്,ഇ.എൻ.സനകൻ, രാജമ്മ സുരേന്ദ്രൻ ഉണർവ്വ് എന്ന പേര്  നിർദ്ദേശിച്ച വ്യാപാരി എം.ഡി. സാബുവിനെ ചടങ്ങിൽ അനുമോദിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *