October 12, 2026

ബത്തേരിയിൽ ഭീതി പരത്തി വീണ്ടും കടുവ

0
IMG_20220818_111338.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി: വാകേരി അങ്ങാടിയുടെ സമീപം കാപ്പിത്തോട്ടത്തില്‍ കടുവയേയും രണ്ടു കുട്ടികളെയും കണ്ടെത്തി. തോട്ടത്തില്‍ മാനിന്റെ കരച്ചില്‍ കേട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ നോക്കിയപ്പോഴാണ് കടുവയേയും കുട്ടികളേയും കണ്ടത്. പകുതി ഭക്ഷിച്ച മാനിനെ കാപ്പിത്തോട്ടത്തില്‍ ഉപേക്ഷിച്ച ശേഷം കടുവ മറ്റൊരു ഭാഗത്തേക്ക് മാറിയതായി നാട്ടുകാര്‍ പറഞ്ഞു. വനം വകുപ്പ്, പോലീസ്  സംഘം സ്ഥലത്തെത്തി. വാകേരി ടൗണിനോട് ചേര്‍ന്ന ജനവാസ കേന്ദ്രമായതിനാല്‍ ജനങ്ങള്‍ ഭീതിയിലാണ്.രണ്ടാഴ്ച മുമ്പ് സമീപപ്രദേശത്ത് നിന്നും ഒരു കടുവയെ വനപാലകര്‍ കൂട് വെച്ച് പിടികൂടിയിരുന്നു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *