September 22, 2026

കർഷകദിനം കരിദിനമായി ആചരിച്ചു

0
IMG_20220818_102324.jpg
By ന്യൂസ് വയനാട് ബ്യൂറോ
 മാനന്തവാടി: ബഫർ സോണിനും 'വന്യമൃഗ ശല്യത്തിനും എതിരെ വിവിധ കർഷക – മത – സാംസ്കാരിക സംഘടനകളുടെ നേതൃത്വത്തിൽ മാനന്തവാടിയിൽ കർഷകദിനം കരിദിനമായി ആചരിച്ചു.   ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രതിഷേധ റാലിക്ക് കലപ്പ യേന്തിയ പാളത്തൊപ്പി ധരിച്ച കർഷകർ അകമ്പടി സേവിച്ചു. ഗാന്ധി പാർക്കിൽ നടന്ന പ്രതിഷേധ യോഗം കത്തീഡ്രൽ വികാരി  ഫാ.സണ്ണി മഠത്തിൽ ഉദ്ഘാടനം ചെയ്തു. കേരള ഫാർമേഴ്സ് അസോസിയേഷൻ സംസ്ഥാന  ചെയർമാൻ സുനിൽ മഠത്തിൽ അദ്ധ്യക്ഷത വഹിച്ചു.  പി.ജെ. ജോൺ, കെ. എം. ഷിനോജ്, കെ. ഉസ്മാൻ' ജലീൽ പിലാക്കാവ്, പൗലോസ് വെള്ളമുണ്ട, പാസ്റ്റർ ജോസഫ് അമ്പാട്ട്, വർഗീസ് കല്ലൻമാരി തുടങ്ങിയവർ സംസാരിച്ചു. കെ എഫ് എ സെക്രട്ടറി മാത്യു പന വല്ലി, സെക്രട്ടറിയേറ്റ് അംഗങ്ങളായ ഷാജി കേദാരം, കുര്യൻ മൊതക്കര, പോൾ തലച്ചിറ, ആലിയ കമ്മോം, മിനി അമ്പലവയൽ, രാജൻ പനവല്ലി എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *