April 20, 2024

എസ്.എസ്.എൽ.സി.വിജയിച്ച കുട്ടികൾക്ക് സർട്ടിഫിക്കറ്റ് ഉടൻ ലഭ്യമാക്കുക :എ.കെ.എസ്.ടി.യു

0
Img 20220819 Wa00032.jpg
തേറ്റമല: 2022 പൊതുപരീക്ഷയിൽ എസ്.എസ്.എൽ.സി വിജയിച്ച മുഴുവൻ കുട്ടികൾക്കും സർട്ടിഫിക്കറ്റ് ഉടൻ ലഭ്യമാക്കണമെന്ന് എ.കെ.എസ്.ടി.യു. ആവശ്യപ്പെട്ടു. ഒന്നാം വർഷ ഹയർസെക്കൻഡറി പ്രവേശനം പൂർത്തിയായി ഓഗസ്റ്റ് 25-ന് ക്ലാസുകൾ തുടങ്ങാറായിട്ടും കുട്ടികൾക്ക് സർട്ടിഫിക്കറ്റ് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്. തേറ്റമല ഗവൺമെൻറ് ഹൈസ്കൂളിൽ നടന്ന എ കെ എസ് ടി യു വയനാട് ജില്ലാ നേതൃപരിശീലന ക്യാമ്പിൽ നടന്ന ചർച്ചയുടെ ഭാഗമായാണ് ഈ ആവശ്യം ഉയർന്നത്. പഠന ക്യാമ്പ് സിപിഐ വയനാട് ജില്ലാ അസിസ്റ്റൻറ് സെക്രട്ടറി ഇ.ജെ. ബാബു ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ദേശീയതയും മതനിരപേക്ഷതയും എന്ന വിഷയത്തിൽ അദ്ദേഹം ക്ലാസ് നയിച്ചു. വൈജ്ഞാനിക സമൂഹവും ജനാധിപത്യവും എന്ന വിഷയം റിട്ടയേർഡ് ഹയർസെക്കൻഡറി പ്രിൻസിപ്പാൾ എ പ്രദീപ് കുമാർ അവതരിപ്പിച്ചു. ഇടതുപക്ഷ വിദ്യാഭ്യാസ മാതൃകയും സംഘടനയും എന്ന വിഷയത്തിൽ എ.കെ.എസ്.ടി.യു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ കെ സുധാകരൻ സെഷൻ കൈകാര്യം ചെയ്തു. സംസ്ഥാനകമ്മിറ്റി അംഗങ്ങളായ സ്റ്റാൻലി ജേക്കബ്, രാജീവൻ പുതിയേടത്ത്, ജോണി ജി. എം., എൻ.വി. കരുണാകരൻ എന്നിവർ സംസാരിച്ചു. എ കെ എസ് ടി യു ജില്ലാ വൈസ് പ്രസിഡൻറ് വി ആർ പ്രകാശൻ മാഷിൻറെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ജില്ലാ സെക്രട്ടറി ശ്രീജിത്ത് വാകേരി സ്വാഗതവും ജില്ലാ ജോയിൻ സെക്രട്ടറി നിവാസ് കാവിൽ നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news