November 8, 2026

കല്‍പ്പറ്റയില്‍ അതിമാരക മയക്കുമരുന്നായ എം.ഡി.എം. എ യുമായി രണ്ട് യുവാക്കള്‍ പിടിയില്‍

0
IMG_20220819_115626.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
    കൽപ്പറ്റ :   ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ  കല്‍പ്പറ്റ പോലീസ് സബ്ബ് ഇന്‍സ്പെക്ടര്‍  വിഷ്ണു രാജുവിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 1.0 ഗ്രാം അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാക്കള്‍ പിടിയിലായി. കൽപ്പറ്റ മുണ്ടേരി തെക്കുംതൊടി അഷ്‌റഫിന്റെ മകൻ ഷിബിലിയും കൽപ്പറ്റ ചെറ്റക്കണ്ടി വീട്ടിൽ അമ്മദിന്റെ മകൻ അജ്മലും ആണ് പിടിയിലായത്. ഇവര്‍ക്കെതിരെ എൻ ഡി പി എസ്  ആക്ട്  പ്രകാരം കേസ്സ് രജിസ്റ്റര്‍ ചെയ്തു. എ എസ് ഐ സാജു, ഡി വി ആർ  എസ് സി പി ഒ  എല്‍ദോ യാകൂബ് ,സി പി ഒ പ്രശാന്ത് തുടങ്ങിയവരും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *