April 25, 2026

നോ ഡ്രഗ്സ്: യൂത്ത് ലീഗ് ലഹരി വിരുദ്ധ ക്യാമ്പയിൻ ലോഗോ പ്രകാശനം ചെയ്തു

0
IMG-20220821-WA00512.jpg
By ന്യൂസ് വയനാട് ബ്യൂറോ
മുട്ടിൽ: യുവത്വം ലഹരിക്കെതിരെ എന്ന പ്രമേയത്തിൽ മുസ്ലിം യൂത്ത് ലീഗ് മുട്ടിൽ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ലഹരി വിരുദ്ധ ക്യാമ്പയിൻ നോ ഡ്രഗ്സിൻ്റെ ലോഗോ പ്രകാശനം എം.എ മുഹമ്മദ് ജമാൽ സാഹിബ് കെ.കെ അഹമ്മദ് ഹാജിക്ക് നൽകി നിർവ്വഹിച്ചു. ആഗസ്ത് 25 മുതൽ സെപ്റ്റംബർ 25 വരെയാണ് ക്യാമ്പയിൻ നടത്തുന്നത്.ക്യാമ്പയിൻ്റെ ഭാഗമായി വാർഡ് തലങ്ങളിൽ വിദ്യാർത്ഥി യുവജന സംഗമങ്ങൾ, കൊളാഷ് പ്രദർശനങ്ങൾ, ലഘുലേഖ വിതരണം, പഞ്ചായത്ത് തല യൂത്ത് കോൺഫറൻസ്, ലഹരി വിരുദ്ധ റാലി തുടങ്ങിയവ സംഘടിപ്പിക്കും.ലോഗോ പ്രകാശനത്തിൽ യൂത്ത് ലീഗ് നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് ലുഖ്മാനുൽ ഹക്കീം വി.പി.സി, മുഹമ്മദ്‌ ഷാ മാസ്റ്റർ, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ഷക്കീർ കല്ലടക്കൽ, ജനറൽ സെക്രട്ടറി മുനീർ വടകര, ട്രഷറർ ഇസ്മായിൽ മാണ്ടാട്, ഭാരവാഹികളായ അലി കൊട്ടാരം, ഡോ.ഫായിസ് കുട്ടമംഗലം, മുജീബ് മുട്ടിൽ തുടങ്ങിയവർ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *