July 17, 2026

പോപ്പുലർ ഫ്രണ്ട് ഓഫ്‌ ഇന്ത്യ നാട്ടൊരുമ സംഘടിപ്പിച്ചു

0
IMG-20220821-WA00522.jpg
By ന്യൂസ് വയനാട് ബ്യൂറോ
എടവക : പോപ്പുലർ ഫ്രണ്ട് ഓഫ്‌ ഇന്ത്യ എടവക ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ രണ്ടേനാൽ ടൗണിൽ നാട്ടൊരുമ സംഘടിപ്പിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന പരിപാടിയിൽ മാനന്തവാടി ഡിവിഷൻ സെക്രട്ടറി കെ. അബ്‌ദുൾ  കരീം പതാക ഉയർത്തി. ഫൈവ്‌സ് ഫുട്ബാൾ ടൂർണമെന്റ്, കുടുംബ സംഗമം, വിവിധ കാലമത്സരങ്ങൾ, കൂട്ടയോട്ടം, സെൽഫ് ഡിഫൻസ് പ്രദർശനം എന്നിവ അരങ്ങേറി.
സമാപന സമ്മേളനം പോപ്പുലർ ഫ്രണ്ട് ഓഫ്‌ ഇന്ത്യ ജില്ലാ പ്രസിഡന്റ് എസ് മുനീർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് കാസിം അദ്യക്ഷത വഹിച്ചു. ഇമാം കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി ഹാഫിസ് അഫ്‌സൽ ഖാസിമി മുഖ്യ പ്രഭാഷണം നടത്തി. എസ്ഡിപിഐ ജില്ലാ ജനറൽ സെക്രട്ടറി ടി. നാസർ സംസാരിച്ചു. ഏരിയ സെക്രട്ടറി ഷുക്കൂർ സ്വാഗതവും സൈനുദ്ദീൻ നന്ദിയും പറഞ്ഞു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *