മികവ് 2019: കഴിവ് തെളിയിച്ചവർക്ക് പായോട് സായാഹ്നം സ്വാശ്രയ സംഘത്തിന്റെ ആദരം.
മാനന്തവാടി:
പായോട് സായാഹ്നം സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തിൽ പ്ലസ് ടു ,എസ് .എസ് .എൽ .സി . പരീക്ഷകളിൽ ഫുൾ എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും ഉന്നത വിജയം കരസ്ഥമാക്കിയ സംഘം മെമ്പർമാരുടെ മക്കളെയും ഉപഹാരം നൽകി ആദരിച്ചു. ഗ്ലോബൽ ഇക്കണോമിക് പ്രോഗ്രാം റിസർച്ച് ഫൗണ്ടേഷന്റെ എ.പി.ജെ. അബ്ദുൾ കലാം ഗോൾഡ് മെഡൽ കരസ്ഥമാക്കിയ മാനന്തവാടി ഗവ:കോളേജ് അസി: പ്രൊഫസർ സീന ടീച്ചറെയും 35 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന നല്ലൂർ നാട് പോസ്റ്റ്മാൻ എം. ശശീന്ദ്രനെയും സംഘം ആദരിച്ചു .അന്തരിച്ച സംഘം മെമ്പർ യു.പി. ബേബിയുടെ സ്മരണാർത്ഥം ഒരു വിദ്യാർത്ഥിക്ക് ധനസഹായവും വിതരണം ചെയ്തു .പരിപാടി മാനന്തവാടിബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡണ്ട് കെ.ജെ.പൈലി ഉദ്ഘാടനം ചെയ്തു, എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉഷ വിജയൻ ഉപഹാര സമർപണം നടത്തി സംഘം പ്രസിഡണ്ട് യു.എ. പൗലോസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി വിനോദ് തോട്ടത്തിൽ സ്വാഗതം ആശംസിച്ചു. സീന ടീച്ചർ, എം. ശശീന്ദ്രൻ തുടങ്ങിയവർ ആശംസ അർപ്പിച്ച പരിപാടിക്ക് എ.എം. രാജു നന്ദി പ്രകാശിപ്പിച്ചു.




Leave a Reply