October 20, 2026

വിഷ്ണുപ്രിയയെ കണ്ടെത്തി:പോസ്റ്റുകൾ ഇനി മുതൽ ഷെയർ ചെയ്യരുതെന്ന് ബന്ധുക്കൾ

0
വിഷ്ണുപ്രിയയെ കണ്ടെത്തി:പോസ്റ്റുകൾ ഇനി മുതൽ ഷെയർ ചെയ്യരുതെന്ന് ബന്ധുക്കൾ
By ന്യൂസ് വയനാട് ബ്യൂറോ
ട്രെയിൻ യാത്രയ്ക്കിടെ കാണാതായ 

വിഷ്ണുപ്രിയയെ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. കൊല്ലം ജില്ലയിലെ ചടയമംഗലം റെയിൽവേ സ്റ്റേഷന് സമീപം വച്ചാണ് വിഷ്ണുപ്രിയ കണ്ടെത്തിയത്. രാത്രി ഒമ്പത് മണിയോടെയാണ് പെൺകുട്ടിയെ സംബന്ധിച്ച് വിവരം പോലീസിന് ലഭിക്കുന്നത്. എറണാകുളത്തു നിന്നും വയനാട്ടിലേക്കുള്ള യാത്രാമധ്യേയാണ് കഴിഞ്ഞ മുപ്പത്തിഒന്നാം തീയതി മുതൽ വിഷ്ണുപ്രിയയെ കാണാതാകുന്നത്. എറണാകുളത്തെ അമ്മ വീട്ടിൽ നിന്നും വയനാട്ടിലേക്കുള്ള യാത്രാമധ്യേയാണ് കാണാതാകുന്നത്. കുട്ടിയെ കണ്ടെത്തുന്നതിന് പോലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. ഇതിനിടയിൽ സമൂഹ മാധ്യമങ്ങൾ വഴിയും വിഷ്ണുപ്രിയക്കായി അന്വേഷണം ശക്തമാക്കിയിരുന്നു'. കുട്ടിയെ കണ്ടത്തിയതിനാൽ പഴയ പോസ്റ്റുകൾ ഇനി മുതൽ ഷെയർ ചെയ്യരുതെന്ന് ബന്ധുക്കൾ അറിയിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *