October 20, 2026

നറുമണമുള്ള പനിനീർ പൂക്കളുമായി അവർ കാത്തു നിന്നത് വെറുതെയായില്ല: നന്ദി പറയാൻ രാഹുൽ വാഹനത്തിൽ നിന്നിറങ്ങി.

0
നറുമണമുള്ള പനിനീർ പൂക്കളുമായി അവർ കാത്തു നിന്നത് വെറുതെയായില്ല: നന്ദി പറയാൻ രാഹുൽ വാഹനത്തിൽ നിന്നിറങ്ങി.
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: വയനാടിന്റെ എം.പി.യായി തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ നന്ദി പറയാൻ എത്തിയത് പലർക്കും ജീവിതത്തിലെ അത്യപൂർവ്വ നിമിഷങ്ങളാണ് സമ്മാനിച്ചത്. അത്തരത്തിലൊരു  സൗഭാഗ്യമാണ് മാനന്തവാടി ദ്വാരകയിലെ സേക്രട്ട് ഹാർട്ട് കോൺവെന്റിലെ കന്യാസ്ത്രീകൾക്കുമുണ്ടായത്.  കൽപ്പറ്റയിലെയും പനമരത്തെയും റോഡ് ഷോ കഴിഞ്ഞ്  മാനന്തവാടിയിലെ റോഡ് ഷോക്ക് റോഡ് മാർഗ്ഗം മാനന്തവാടിയിലേക്ക് പോകുന്നുവെന്ന് അറിഞ്ഞാണ് ദ്വാരക ഐ.ടി.സിക്ക് സമീപം സേക്രട്ട് ഹാർട്ട് നിർമ്മല പ്രോവിൻസിലെ മദർ സുപ്പീരിയറും  സംഘവും നറുമണമുള്ള പനിനീർ പൂച്ചെണ്ടുമായി റോഡരികിൽ കാത്തുനിന്നത് .അവരുടെ കാത്തു നിൽപ്പ് വെറുതെയായില്ല. വാഹനവ്യൂഹത്തിലെ ടാക്സി ഇന്നോവയിലുണ്ടായിരുന്ന രാഹുൽ ഗാന്ധി ഡ്രൈവറോട് വാഹനം നിർത്താൻ ആവശ്യപ്പെടുകയും വാഹനവ്യൂഹം നിർത്തി കാറിൽ നിന്നിറങ്ങി പൂച്ചെണ്ട് സ്വീകരിച്ച് നന്ദി പറഞ്ഞ് ,ഫോട്ടോയെടുത്താണ് യാത്ര തുടർന്നത് .
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *