July 16, 2026

വയനാടിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ കൂട്ടായ ശ്രമമാണ് വേണ്ടതെന്ന് രാഹുൽ :പാർലമെന്റിനകത്തും പുറത്തും പോരാടും

0
വയനാടിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ കൂട്ടായ ശ്രമമാണ് വേണ്ടതെന്ന് രാഹുൽ :പാർലമെന്റിനകത്തും പുറത്തും പോരാടും
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:  : വയനാടിന്റെ പ്രധാന പ്രശ്നങ്ങൾ വ്യത്യസ്തമാണ് എം.പി. രാഹുൽ ഗാന്ധി. അവയിൽ ചിലത് സങ്കീർണ്ണവും  പെട്ടെന്ന് പരിഹരിക്കാൻ കഴിയാത്തവയുമാണ്. എന്നാൽ കൂട്ടായ ശ്രമമുണ്ടെങ്കിൽ അവ പരിഹരിക്കാനാകുമെന്നും അതിന് താൻ മുമ്പന്തിയിൽ ഉണ്ടാകുമെന്നും രാഹുൽ ഗാന്ധി എം.പി. പറഞ്ഞു. മാനന്തവാടിയിലെ റോഡ് ഷോക്കിടെ ഗാന്ധി പാർക്കിൽ വോട്ടർമാരോട് നന്ദി പറഞ്ഞ് പ്രസംഗിക്കവെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത് .
. താന്‍ വയനാടിനും കേരളത്തിന് ആകെയും വേണ്ടി നിലകൊള്ളുമെന്ന് അദ്ദേഹം പറഞ്ഞു. വിഷലിപ്തമായ മുദ്രാവാക്യവുമായാണ് നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് സത്യത്തിനു വേണ്ടി നിലകൊള്ളുന്ന പാര്‍ട്ടിയാണ്. ജനാധിപത്യരീതിയില്‍ മാത്രമേ കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുകയുള്ളൂ എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

നേരത്തെ നിശ്ചയിച്ചപ്രകാരം 22 നിവേദക സംഘവുമായി രാഹുല്‍ഗാന്ധി സംസാരിച്ചു. തുടര്‍ന്ന് കല്‍പ്പറ്റയില്‍ ആദ്യ റോഡ് ഷോ മുനിസിപ്പല്‍ ഓഫീസ് പരിസരത്തു നിന്നും ആരംഭിച്ച്  റോഡ് ഷോ പുതിയ ബസ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു.   കെ .പി .സി. സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ. സി വേണുഗോപാല്‍, മുൻ മന്ത്രി പി.കെ. ജയലക്ഷ്മി  തുടങ്ങിയ നേതാക്കളും രാഹുല്‍ ഗാന്ധിക്കൊപ്പം ഉണ്ടായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *