March 28, 2024

ആദിവാസി ഭൂസമരത്തെ അവഗണിച്ച വയനാട്‌ എം.പി രാഹുൽ ഗാന്ധിയുടെ നടപടി പ്രതിഷേധാർഹമെന്ന് ഭൂ സമരസമിതി.

0
കൽപ്പറ്റ: 

കഴിഞ്ഞ ഒന്നരമാസമായി വയനാട് തൊവരിമലയിൽ നിന്നും ആട്ടിയോടിക്കപ്പെട്ട് കലക്ടറേറ്റിന് മുന്നിൽ ഭൂരഹിതരായ ആദിവാസി വിഭാഗത്തെ പ്രതിനിധാനം ചെയ്ത് ഭൂസമരസമിതി എം.പി ക്ക് നിവേദനം നൽകാൻ അവസരം നിഷേധിച്ച നടപടി പ്രതിഷേധാർഹമാണ്. എം.പിയായി ചാർജ്ജെടുത്ത രാഹുൽ ഗാന്ധി ആദിവാസി ഭൂ പ്രശ്നം മനസ്സിലാക്കുന്നതിനും മണ്ണിൽ പണിയെടുക്കുന്നവരുടെ ഭൂപ്രശ്നം പരിഹരിക്കുകുന്നതി ജനാധിപത്യപരമായി അടിയന്തിരമായി ഇടപെടുന്നതിന് തടസ്സം നിൽക്കുന്ന സാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. വനാവകാശ നിയമപ്രകാരം ഭൂമി ആവശ്യപ്പെടുന്ന ഭൂരഹിത ആദിവാസികൾക്ക് 15 ദിവസത്തിനകം അഞ്ചേക്കർ ഭൂമി നൽകണമെന്ന നിയമം നിലനിൽക്കെ തൊവരിമല മിച്ചഭൂമിയിൽ അവകാശം സ്ഥാപിച്ച ഭൂരഹിത ആദിവാസി കുടുംബങ്ങളെ എൽ.ഡി.എഫ്  സർക്കാർ മിച്ചഭൂമിയിൽ നിന്നും ബലം പ്രയോഗിച്ച് ഇറക്കിവിടുകയും അതേ സമയം ബ്രിട്ടീഷ് കമ്പനിയായ ഹാരിസൺ നിയമ വിരുദ്ധമായി കയ്യടക്കി വച്ചിരിക്കുന്ന ഒന്നേകാൽ ലക്ഷം ഏക്കർ ഭൂമിക്ക് കരമടക്കാൻ അനുമതി നൽകിയ നടപടിക്ക് സമാനമാണ് വയനാട് എം.പി. രാഹുൽ ഗാന്ധി ആദിവാസികളോടുള്ള സമീപനമെന്ന് തെളിയിച്ചിരിക്കുന്നു…. 26000 ജാതിക്കോളനികളിലായി ചിതറിക്കിടക്കുന്ന പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് ഭൂമി ലഭ്യമാക്കുന്നതിനുള്ള അടിയന്തിര നടപടി സ്വീകരിക്കേണ്ട എം.പി. സ്വന്തം മണ്ഡലത്തിലെ ഭൂമിക്ക് വേണ്ടി സമരം ചെയ്യുന്ന ആദിവാസികളെ അവഗണിച്ചു കൊണ്ട് കലക്ടറേറ്റിൽ ഓഫീസ് തുറക്കുമ്പോൾ നിവേദനം നൽകാൻ അനുമതി ലഭിച്ച 5 പേർക്ക് അതിനുള്ള അവകാശം നിഷേധിച്ചതിലൂടെ രാഹുൽ ഗാന്ധിയും പ്രതിനിധാനം ചെയ്യുന്നത് ഹാരിസണെ പോലുള്ള കോർപ്പറേറ്റുകളെയും ഭൂമാഫിയകളെയും സംരക്ഷിക്കുകയെന്നതാണ് കോൺഗ്രസിന്റെയും ദൗത്യമെന്ന് സ്വയം വെളിവാക്കിയിരിക്കുന്നു.
ഭൂസമരസമിതിക്ക് വേണ്ടി,
കെ.വി.പ്രകാശൻ
9400560605
************************************
നിവേദനത്തിന്റെ പൂർണ്ണരൂപം 
************************************
വയനാട് ലോകസഭാ മണ്ഡലം പ്രതിനിധി ബഹുമാനപ്പെട്ട 
ശ്രീ' രാഹുൽ ഗാന്ധി അവർകൾ സമക്ഷം
അഖിലേന്ത്യ ക്രാന്തി കാരി കിസാൻ സഭ (AIKKS)
ആദിവാസി ഭാരത്‌ മഹാസഭ (ABM)
ഭൂസമര സമിതി ( LS C)
എന്നീ സംഘടനകൾ സംയുക്തമായി സമർപ്പിക്കുന്ന നിവേദനം'
വിഷയം:
കൃഷിഭൂമി ക്കും വാസയോഗ്യമായ പാർപ്പിടത്തിനും വേണ്ടി വയനാട്ടിൽ ആദിവാസികളുടേയും ഭൂരഹിതരുടേയും നേതൃത്വത്തിൽ നടക്കുന്ന സമരത്തേക്കുറിച്ചും ഈ സമരത്തോട് സംസ്ഥാന സർക്കാർ എടുക്കുന്ന അടിച്ചമർത്തൽ നയത്തെക്കുറിച്ചും
സർ
വയനാട് ജില്ലയിൽ 2019 ഏപ്രിൽ 21ന് ഭൂസമരസമിതിയുടെ നേതൃത്വത്തിൽ ഞങ്ങൾ ആയിരത്തോളം വരുന്ന ഭൂരഹിത കുടുംബങ്ങൾ ഞങ്ങൾക്ക്‌ അവകാശപ്പെട്ട ഞങ്ങളുടെ പൈതൃക ഭൂമിയിലേക്ക്   മാർച്ച് നടത്തുകയും ഹാരിസൺ മലയാളം പ്ലാന്റേഷനിൽ നിന്ന് 1970 ൽ അന്നത്തെ UDF സർക്കാർ, C . അച്ചുതമേനോൻ മുഖ്യമന്ത്രിയായിരിക്കെ, മിച്ചഭൂമിയായി പ്രഖ്യാപിച്ചു കൊണ്ട് ഏറ്റെടുത്ത ഭൂമിയിൽ അവകാശം പ്രഖ്യാപിച്ചു കൊണ്ടു കുടിൽ കെട്ടി താമസമാരംഭിക്കുകയും ചെയ്തു.
സമരം നടത്തുന്ന സംഘടനകളുമായോ  സമരത്തിൽ പങ്കെടുക്കുന്നവരുമായോ ഒരു പ്രാഥമിക ചർച്ച പോലും ചെയ്യാതെ 500 ഓളം വരുന്ന പോലീസ് സേന യെ ഉപയോഗി  ച്ച് ഏപ്രിൽ 24ന് ഞങ്ങളുടെ
  സമര നേതാക്കളെ അറസ്റ്റ് ചെയ്യുകയും ഞങ്ങളുടെ കുടിലുകൾ പൊളിക്കുകയും പാത്രങ്ങളും, വ സ്ത്രങ്ങളും ഉൾപ്പെടെ യു ളളവസ്തുവകകൾ തീയിട്ട് നശിപ്പിച്ചു കൊണ്ട് കൈക്കുഞ്ഞുങ്ങളുള്ള അമ്മമാരടങ്ങിയ സമര സഖാക്കളെ നിഷ്ഠൂരമായി ഭൂമിയിൽ നിന്ന് കുടിയിറക്കുകയും ചെയ്തു. അതിരാവിലെ എല്ലാ വിധ സന്നാഹങ്ങളുമായെത്തിയ പോലീസ് ഭീകരത സൃഷ്ടിച്ചു കൊണ്ട് ഞങ്ങൾ തയ്യാറാക്കിയ ഭക്ഷണം പോലും കഴിക്കാൻ ഞങ്ങളെ അനുവദിക്കാതെ അതെല്ലാം നശിപ്പിച്ചു. പോലീസ് അടിച്ചോടിച്ച കുടിയിറക്കപ്പെട്ട ഞങ്ങൾ
കയറിക്കിടക്കാൻ ഇടമില്ലാതെ  ഒന്നര മാസത്തോളമായി കലക്ടറേറ്റിന് മുന്നിൽ ഇപ്പൊഴും കുത്തിയിരിപ്പ് സമരത്തിലാണ്.
പ്രിയ രാഹുൽജി, അങ്ങ് ഞങ്ങളുടെ ലോകസഭാ മണ്ഡലത്തെ പ്രതിനിധികരിക്കുന്ന അംഗമാണ്. അങ്ങ് ഞങ്ങളുടെ സമരപന്തൽ സന്ദർശിക്കണമെന്നും സമരത്തിനാധാരമായ കാര്യങ്ങളും, സർക്കാർ ഞങ്ങളടക്കമുള്ള ഭൂരഹിതരായ ദുർബ്ബല ജനവിഭാങ്ങളോടും, ഈ സമരത്തോടും കാണിക്കുന്ന കുറ്റകരമായ അനാസ്ഥയെക്കുറിച്ചും ഞങ്ങളുടെ എം.പി എന്ന നിലക്ക്  നേരിട്ട് മനസ്സിലാക്കണമെന്നും ആത്മാർത്ഥമായി ഞങ്ങൾ ആഗ്രഹിക്കുന്നു. അങ്ങയുടെ എല്ലാ വിധ സഹായങ്ങളും പിന്തുണയും ഭൂമിക്കും വാസയോഗ്യമായ പാർപ്പിടത്തിനും വേണ്ടിയുള്ള ഈ സമരത്തി ഉണ്ടാകണമെന്നും ഞങ്ങൾ ആഗ്രഹിക്കട്ടെ.
സർ
ഒരു കാലത്ത് ആദിവാസി സമൂഹത്തിന്റെ ആവാസ മേഖലയായിരുന്നു പൂർണ്ണമായും വയനാട്.  'വനവിഭവങ്ങളാലും കാർഷിക സംസ്കൃതിയാലും അതിസമ്പന്നമായ ഞങ്ങളുടെ ആവാസ മേഖല മുഖ്യമായും തകർക്കപ്പെടുന്നതു് ബ്രിട്ടീഷ് കൊളോണിയൽ ശക്തികൾ ഞങ്ങളുടെ മണ്ണ് കീഴടക്കിയതിലൂടെയാണ്. ഞങ്ങളുടെ കാർഷിക വ്യവസ്ഥയെ തകർത്തു കൊണ്ട്  ആവാസ മേഖലയിൽ നിന്ന് തുരത്തുകയും ബ്രട്ടീഷ് കമ്പനികൾ തോട്ടം സമ്പദ്ഘടന കെട്ടിപ്പൊക്കുകയും ചെയ്തു. സ്വാതന്ത്ര്യത്തിനു് ശേഷമുള്ള 7 ദശകങ്ങൾ പിന്നിട്ടിട്ടുo ഞങളുടെ ഭൂമി ഇപ്പൊഴും കയ്യടക്കിയിരിക്കുന്നതു് നമ്മുടെ രാജ്യത്തിലെ ദേശാഭിമാനികളായ ജനങ്ങൾ 1947 ൽ കെട്ടുകെട്ടിച്ച അതെ വിദേശതോട്ടം കമ്പനികളും അനധികൃതമായും ഭരണഘടനാവിരുദ്ധമായും ഭൂമി കൈമാറ്റം ചെയ്ത അവരുടെ ബിനാമികളുമാണ്.
ഈ കൊച്ചു കേരളത്തിൽ ഇപ്പൊഴും അഞ്ചു ലക്ഷത്തി ഇരുപത്തി അയ്യായിരം ഏക്കർ ഭൂമി കയ്യടക്കിയിരിക്കുന്നത് ഹാരിസൺ, കണ്ണൻദേവൻ തുടങ്ങിയതോട്ടം കമ്പനികളാണന്ന കാര്യം അങ്ങയുടെ ശ്രദ്ധയിൽ പെടുത്തട്ടെ.
സൂര്യനസ്തമിക്കാത്ത ബ്രട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ഈ രാജ്യത്തിലെ ദേശാഭിമാനികൾക്കൊപ്പം മുൻനിരയിൽ തന്നെ ഞങ്ങളും നിലയുറപ്പിച്ചിരുന്നു.
ഇന്ന് ഭൂമിയില്ലാത്ത, വാസയോഗ്യമായ പാർപ്പിടങ്ങളില്ലാത്ത പ്രിയപ്പെട്ടവർ മരണപ്പെട്ടാൽ പോലും ശവം മറവു ചെയ്യാൻ തല ചായ്ക്കുന്ന കൂരയുടെ തറ മാന്തേണ്ടി വരുന്ന ദുരിതപൂർണ്ണമായ അവസ്ഥയെ അഭിമുഖീകരിക്കുന്ന ഒരു വിഭാഗമായി ഞങ്ങൾ മാറിയിരിക്കുന്നു.സംസ്ഥാനത്ത് 40000 ത്തോളം വരുന്ന പട്ടികജാതി പട്ടികവർഗ്ഗ കോളനികളിൽ ഞങ്ങൾ ദുരിതജീവിതം നയിക്കുന്നു.
കേരളത്തിൽ കൊട്ടിഘോഷിക്കപ്പെട്ട ഭൂപരിഷ്കരണം ഞങ്ങൾക്ക് ഭൂമി തന്നില്ല.
ഞങ്ങളുടെ കയ്യിലുണ്ടായിരുന്ന ഭൂമി അന്യാധീനപ്പെട്ടപ്പോൾ അതു് വീണ്ടെടുക്കാനുള്ള നിയമം നിർമ്മിക്കപ്പെട്ട കാര്യം അറിവുള്ളതാണല്ലോ ? കാൽ നൂറ്റാണ്ട് കാലം ആ നിയമം നടപ്പാക്കാതിരിക്കുകയും അവസാനം കേരള നിയമസഭ തന്നെ 140 ൽ 139 പേരെ വെച്ച് നിയമത്തെ അട്ടിമറിക്കുകയും ചെയ്തു.
ബഹുമാനപ്പെട്ട സാർ.,
വിദേശ കമ്പനികളും അവരുടെ ബിനാമികളും ഇപ്പൊഴും നിയമവിരുദ്ധമായും ഭരണഘടനാവിരുദ്ധമായും കയ്യടക്കിയരിക്കുന്ന ഭൂമി വീണ്ടെടുക്കണം അതിന് വേണ്ടി ക്കൂടിയാണ് ഞങ്ങളുടെ സമരം.
ഞങ്ങളെ സഹായിക്കുക '
വംശഹത്യയോടടുത്ത് കൊണ്ടിരിക്കുന്ന ഞങ്ങളുടെ സമൂഹത്തെ രക്ഷിക്കാൻ ഞങ്ങളെ സഹായിക്കുക.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *