August 13, 2026

അടുത്ത തിരഞ്ഞെടുപ്പിൽ അധികാരത്തിലെത്താൻ രാഹുൽ ഗാന്ധിക്ക് ഷൺമുഖ ഗാന്ധിയുടെ അനുഗ്രഹം.

0
അടുത്ത തിരഞ്ഞെടുപ്പിൽ അധികാരത്തിലെത്താൻ രാഹുൽ ഗാന്ധിക്ക് ഷൺമുഖ ഗാന്ധിയുടെ അനുഗ്രഹം.
By ന്യൂസ് വയനാട് ബ്യൂറോ
സി.വി.ഷിബു.

കൽപ്പറ്റ: ഇത്തവണ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപെട്ടെങ്കിലും  അടുത്ത തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി അധികാരത്തിൽ വരുന്നതിന്   ഷൺമുഖ ഗാന്ധിയുടെ ആശീർവ്വാദം. തമിഴ്നാട്ടിലെ ഈറോഡ് സ്വദേശി 85 കാരനാണ് ഷൺമുഖ ഗാന്ധി. വോട്ടർമാരോട് നന്ദി പറയാൻ രാഹുൽ ഗാന്ധി  വയനാട്ടിൽ വരുന്നുണ്ടന്നറിഞ്ഞാണ് ഈ റോഡ് നിന്ന് വെള്ളിയാഴ്ച കൽപ്പറ്റയിലെത്തിയത്.  രാഹുൽ ഗാന്ധി താമസിക്കുന്ന കൽപ്പറ്റ ഗവൺമെന്റ് റസ്റ്റ് ഹൗസിലെത്തിയ   ഷൺമുഖ ഗാന്ധി അദ്ദേഹത്തെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചതിനാൽ  എസ്.പി.ജി. അനുമതി നൽകുകയായിരുന്നു. നരേന്ദ്ര മോദി, സോണിയ ഗാന്ധി, മൻമോഹൻ സിംഗ് തുടങ്ങിയവരെയെല്ലാം അനുഗ്രഹിച്ചും ആശീർവദിച്ചും ശീലമുള്ള ഷൺമുഖ ഗാന്ധി  രാജ്യത്തുടനീളം   ഗാന്ധിയൻ ആശയങ്ങളുടെയും അഹിംസയുടെയും പ്രചാരണത്തിന് വേണ്ടിയാണ് കൂടുതൽ സമയം ചിലവഴിക്കുന്നത്.   കള്ളത്തരത്തിലൂടെയും  കൃത്രിമത്തിലൂടെയുമാണ് മോദി വീണ്ടും അധികാരത്തിലെത്തിയതെന്ന് പറഞ്ഞ അദ്ദേഹം സത്യം ജയിക്കുമെന്നും അടുത്ത തിരഞ്ഞെടുപ്പിൽ രാഹുൽ രാജ്യം ഭരിക്കുമെന്നും പറഞ്ഞു. രാഹുൽ ഗാന്ധിയുടെ തലയിൽ കൈ വെച്ച്  അനുഗ്രഹിക്കുന്നത് കണ്ടു നിന്നവർക്കും കൗതുകമായി. രാഹുൽ ഗാന്ധിക്ക് വൻ ഭൂരിപക്ഷം സമ്മാനിച്ച വയനാട്ടിലെ വോട്ടർമാരോടും അദ്ദേഹം നന്ദി പറഞ്ഞു. 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news