August 14, 2026

കെ.സി.വൈ.എം സമാധാന സന്ദേശ യാത്രയ്ക്ക് സ്വീകരണം നൽകി

0
കെ.സി.വൈ.എം സമാധാന സന്ദേശ യാത്രയ്ക്ക് സ്വീകരണം നൽകി
By ന്യൂസ് വയനാട് ബ്യൂറോ
 കെസിവൈഎം സംസ്ഥാന സമിതി നടത്തുന്ന  സമാധാന സന്ദേശ യാത്രയ്ക്ക് മാനന്തവാടിയിൽ സ്വീകരണം നൽകി. മതത്തിന്റെ പേരിൽ ഉള്ളിലുള്ള അക്രമത്തിനും  ഭീകരവാദത്തിനെതിരെയും മതേതരത്വം സംരക്ഷിക്കുന്നതിനും ലോക സമാധാനത്തിനും ഉള്ള ആഹ്വാനവുമായി കാസർഗോഡ്   മുതൽ കന്യാകുമാരി വരെ സംസ്ഥാന പ്രസിഡന്റ് സിറിയക്ക് ചാഴിക്കാടൻനടത്തുന്ന സമാധാന യാത്രയ്ക്ക് കേരളത്തിൽ 32 രൂപതാ കേന്ദ്രങ്ങളിൽ  സ്വീകരണം ഏറ്റുവാങ്ങും. മാനന്തവാടിയിൽ നടന്ന സ്വീകരണ ചടങ്ങ്  മാനന്തവാടി രൂപത വികാരി ജനറാൾ  മോൺ.അബ്രാഹം നെല്ലിക്കൽ  ഉദ്ഘാടനം ചെയ്തു .രൂപതാ പ്രസിഡന്റ് എബിൻ മുട്ടപ്പള്ളി ജാഥാക്യാപ്റ്റൻ സിറിയക് ചാഴിക്കാടൻ പൊന്നാടയണിയിച്ച് സ്വീകരിച്ചു.  സംസ്ഥാന സെക്രട്ടറി റോസ്മോൾ,ജിഷിൻ മുണ്ടക്കത്തടത്തിൽ ഫാ.അഗസ്റ്റിൻ ചിറക്കത്തോട്ടം,ഫാ.മാത്യു മലയിൽ,  ഫാ. ജോസഫ് പരുവുമേൽ,  ഗ്രാലിയ അന്ന അലക്സ്,ജിയോ ജെയിംസ് മച്ചുകുഴി ,റ്റിബിൻ പാറയ്ക്കൽ,  ജിജോ താന്നിവേലി ,അലീന ജോയ്, ജീന ,ലിന്റോ  പടിഞ്ഞാറയിൽ ബ്ലസ്സൺ ,സി.സ്മിത എസ് എ ബി എസ്,സി.ഡാനി എസ്എച്ച്  എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *