എം.പി. രാഹുൽജിയുടെ ആദ്യ വരവിൽ സ്റ്റാറായി ഐ.സി.യുടെ മക്കളും :സ്നേഹത്തെക്കുറിച്ച് മാത്രം പ്രസംഗിച്ച് മടക്കം.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Nilgiri college
സ്നേഹം പ്രസംഗിച്ചും പ്രകടിപ്പിച്ചും വയനാട്ടിൽ നിന്ന് രാഹുൽ മടങ്ങി. 
സി.വി.ഷിബു. 
കൽപ്പറ്റ:  ഏവരും രാഹുൽജി എന്ന് വിളിക്കുന്ന  കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി  റെക്കോർഡ് ഭൂരിപക്ഷത്തിൽ തന്നെ വിജയിപ്പിച്ചതിന്  നന്ദി പറയാൻ എത്തി മടങ്ങിയത് ജനലക്ഷങ്ങളുടെ ഹൃദയം കീഴടക്കിയാണ്. മൂന്ന് ദിവസത്തെ സന്ദർശനത്തിൽ  ജനങ്ങളോട് നന്ദി പറയാൻ എത്തിയ എല്ലാ സ്ഥലങ്ങളിലും സ്നേഹത്തെക്കുറിച്ച് മാത്രമാണ് പറഞ്ഞത്. സ്നേഹത്തെക്കുറിച്ച് പ്രസംഗിക്കുക മാത്രമല്ല കണ്ടുമുട്ടിയവരോടെല്ലാം ആ സ്നേഹം പ്രകടിപ്പിച്ചും അവരിൽ പലർക്കും ആവോളം സ്നേഹം നൽകിയുമാണ് മടങ്ങിയത്.  അവരെയെല്ലാം പ്രായഭേദമന്യേ തന്നോട് ചേർത്ത് നിർത്താനും മറന്നില്ല. ഏറ്റവും താഴെ തട്ടിലുള്ളവരെപോലും പ്രധാനമായി കാണുന്ന തരത്തിലായിരുന്നു പെരുമാറ്റവും ശരീരഭാഷയും. 
       സുരക്ഷാ കാര്യത്തിൽ ഇസഡ് പ്ലസ് വിഭാഗത്തിലായതിനാൽ  എസ്.പി.ജി. യും സംസ്ഥാന പോലീസും ചേർന്ന് കനത്ത സുരക്ഷയും സന്ദർശക നിയന്ത്രണവും ഏർപ്പെടുത്തിയിരുന്നെങ്കിലും അവയെല്ലാം ഭേദിച്ചാണ് രാഹുൽ ജനങ്ങളിലേക്കിറങ്ങിയത്. കെട്ടിപ്പിടിക്കാനും ഫോട്ടോക്ക് പോസ് ചെയ്യാനും സെൽഫിക്ക് വഴങ്ങാനും മാത്രമല്ല വയനാടിനെയും വയനാട്ടുക്കാരെയും അടുത്തറിയാനാണ് മൂന്ന് ദിവസവും രാഹുൽ ശ്രമിച്ചത്. യഥാർത്ഥത്തിൽ വരും വർഷങ്ങളിലേക്കുള്ള വലിയ ചുവടുവെയ്പിന്റെ ചെറിയ ഗൃഹ പാഠമായിരുന്നു ഈ സന്ദർശനം. 
      കുട്ടികളോട്  ഏറെ അടുപ്പം കാണിച്ച രാഹുൽ അടുത്ത തലമുറയെയും തന്നിലേക്കടുപ്പിക്കാൻ ശ്രമിച്ചു. കാണാൻ ആഗ്രഹിച്ചവരെയും അപ്രതീക്ഷിതമായി കണ്ടവരെയും ഒരു പോലെ  സംതൃപ്തരാക്കി. ആദ്യ വരവിൽ മോഹന വാഗ്ദാനങ്ങൾ നൽകാതെയും എന്നാൽ വികസനത്തിന്റെ കാര്യത്തിൽ ആരേയും നിരാശരാക്കാതെയും നിയന്ത്രണത്തോടെയുള്ള ഭാഷണങ്ങളിൽ വയനാടിന്റെ പ്രശ്നങ്ങൾ ഉൾപ്പെടുത്താനും ശ്രമിച്ചു. 
    എം.പി. യെന്ന നിലയിൽ രാഹുലിന്റെ ആദ്യ വരവിൽ അനേകം പേരാണ് താരങ്ങളായി മാറിയത്. അക്കൂട്ടത്തിൽ പ്രധാനികളായി  മാറിയവരിൽ വയനാട് ഡി.സി.സി പ്രസിഡണ്ട് ഐ.സി. ബാലകൃഷ്ണന്റെ മക്കളും ഉൾപ്പെടുന്നു. ഐ.സിയുടെ മൂത്ത മകൾ കാവ്യ കൃഷ്ണ ശനിയാഴ്ച വയനാട്ടിൽ നടന്ന റോഡ് ഷോയിൽ രാഹുലിനൊപ്പം  മുഴുവൻ സമയവും പങ്കെടുത്തിരുന്നു. ഇളയ മക്കളായ  ആര്യ കൃഷ്ണയും  അഭിന്യ കൃഷ്ണയും ഞായറാഴ്ച    കൽപ്പറ്റ റസ്റ്റ് ഹൗസിലെത്തി.  കൂടെ നിർത്തി ഫോട്ടോയെടുത്ത   രാഹുൽ കുട്ടികൾക്ക് നല്ല ഭാവിയും ആശംസിച്ചു. മുൻകൂട്ടി നിശ്ചയിച്ചിരുന്ന റോഡ് ഷോ കൂടാതെ ആൾക്കൂട്ടത്തെ കണ്ട എല്ലായിടങ്ങളിലും  വാഹനത്തിൽ നിന്നിറങ്ങി  അഭിവാദ്യം ചെയ്തു.ഞായറാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് പ്രത്യേക വിമാനത്തിലാണ് ഡൽഹിക്ക് മടങ്ങിയത്. ill


. കൽപ്പറ്റ:  ആരോഗ്യവകുപ്പും കുടുംബശ്രി മിഷനും സിക്കിൾ സെൽ പേഷ്യൻറ്സ്അസോസിയേഷനും സംയുക്തമായി ജൂൺ 19ന് മാനന്തവാടി കമ്യൂണിറ്റി ഹാളിൽ വെച്ച് സികിൾസെൽ ദിനാചരണം സംഘടിപ്പിക്കും. സംഗമം ജില്ല പഞ്ചായത്ത് ...
Read More
 മാനന്തവാടി: എടവക എള്ളുമന്ദം കൂമാക്കിയിൽ വീട്ടിൽ തോമസ് (92) നിര്യാതനായി.ഭാര്യ: പരേതയായ അന്നക്കുട്ടി.മക്കൾ: ദേവസ്യ, റോസമ്മ, മോളി, മാനുവൽ, വത്സ, സിസ്റ്റർ റീന (ഗുജറാത്ത്). മരുമക്കൾ: മേരി, വർഗീസ്, തോമസ്, എത്സ, ...
Read More
മാനന്തവാടി:തോണിച്ചാൽ  മുക്കത്ത് ഐസക് (84) നിര്യാതനായി.. ഭാര്യ: പരേതയായ മേരി. മക്കൾ: ജേക്കബ് ബത്തേരി (റിട്ട. പ്രധാന അധ്യാപകൻ, ആടിക്കൊല്ലി ദേവമാതാ എൽ.പി. സ്കൂൾ, പുല്പള്ളി ), വത്സ (ഈങ്ങാപ്പുഴ), കൊച്ചുറാണി (അധ്യാപിക, ആർ.ജി.എം.ആർ.എച്ച്.എസ്, ...
Read More
മാനന്തവാടി:വനംവകുപ്പ് വാച്ചർ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു.ബാവലി തോണിക്കടവിലുള്ള തുറമ്പൂർ കോളനിയിലെ ബസവന്റ മകൻ കെഞ്ചൻ (46) ആണ് മരിച്ചത്.വയനാട് വന്യജീവി സങ്കേതത്തിൻ തോൽപ്പെട്ടി  റെയിഞ്ചിലുള്ള ബാവലി ഫോറസ്റ്റ് ...
Read More
 സി.വി.ഷിബു.മാനന്തവാടി. :ഇരുപത്തിയൊന്ന്  മക്കളെ കൊണ്ട്    സന്തുഷ്ടനായ 82 വയസ്സുള്ള കുഞ്ഞവുള്ളഹാജി പിതൃദിനത്തിൽ താരമായി. മാധ്യമങ്ങളിൽ കുടുംബത്തെക്കുറിച്ച് വാർത്ത വന്നതോടെയാണ് ഇദ്ദേഹം ഞായറാഴ്ച ശ്രദ്ധാ കേന്ദ്രമായത്.ഇരുപത്തിമൂന്ന് മക്കളാണ് കുഞ്ഞവുള്ള ...
Read More
മാനന്തവാടി: കേരള ഹോട്ടൽ റസ്റ്റോറന്റ് അസോസിയേഷൻ (കെ.എച്ച്.ആർ.എ) വയനാട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് (തിങ്കൾ) നിർധനരായ വിദ്യാത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യും. മാനന്തവാടി മുനിസിപ്പാലിറ്റി ബസ്റ്റാന്റിന് ...
Read More
കൽപ്പറ്റ:വിവിധ സർക്കാരുകൾ നടപ്പാക്കാതിരുന്ന 1975 ലെ ആദിവാസി ഭൂ നിയമം നടപ്പാക്കുന്നതിനായി സുപ്രീം കോടതി വരെ ശക്തമായ നിയമ പോരാട്ടങ്ങൾ നടത്തി കേരളത്തിൽ ഭൂമിക്കുവേണ്ടിയുള്ള സമരങ്ങൾക്ക് അടിത്തറയിടുകയും ...
Read More
കൽപ്പറ്റ:  കൽപ്പറ്റക്കടുത്ത് എടപ്പെട്ടിയിൽ നടന്ന ഇരട്ടകളുടെ സംഗമം നാടിന്റെ ആഘോഷമായി.  മലബാറിലെ ആദ്യത്തെ ഏറ്റവും വലിയ ഇരട്ടകളുടെ സംഗമത്തിൽ കാസർഗോഡ് മുതൽ മലപ്പുറം വരെയുള്ള ജില്ലകളിലെ ജാതി ...
Read More
മാനന്തവാടി  :നിരവിൽപ്പുഴ റൂട്ടിലെ സ്വകാര്യ ബസ് ഉടമകളും തൊഴിലാളികളും മറ്റൊരു ജീവ കാരുണ്യ പ്രവർത്തനത്തിന് കൂടെ മുന്നിട്ടിറങ്ങുകയാണ് . അകാലത്തിൽ പൊലിഞ്ഞ് പോയ തങ്ങളുടെ സഹപ്രവർത്തകൻ പ്രകാശന്റെ ...
Read More
 മാനന്തവാടി അമ്പുകുത്തി പുത്തൻപുരയിൽ മാനുവൽ(74)വിമുക്ത ഭടൻ)  നിര്യാതനായി.  ഭാര്യ ബേബി മക്കൾ മേബിൻ റോബിൻ സോബിൻ മരുമക്കൾ രശ്മി റിങ്കു  സംസ്കാരം നാളെ (ജൂൺ 17)12 മണിക്ക് ...
Read More

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *