സമഗ്ര വരള്‍ച്ച ലഘൂകരണ പദ്ധതി ഗ്രീന്‍ബെല്‍റ്റ് പ്രവൃത്തികള്‍ക്ക് നാളെ തുടക്കം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Nilgiri college
കൽപ്പറ്റ: 


മുളളന്‍ക്കൊല്ലി പുല്‍പ്പള്ളി സമഗ്ര വരള്‍ച്ച ലഘൂകരണ പദ്ധതിയുടെ ഭാഗമായി കബനിനദീത്തീരത്ത് ഗ്രീന്‍ബെല്‍റ്റ് സ്ഥാപിക്കുന്ന പ്രവൃത്തികള്‍ക്ക് നാളെ  തുടക്കമാകും. നദീത്തീരത്ത് മൂന്ന് വരികളിലായി നാടന്‍ ഇനത്തില്‍പ്പെട്ട വൃക്ഷത്തൈകള്‍ വെച്ച് പിടിപ്പിച്ച് തുടര്‍പരിപാലനം നടത്തി ഗ്രീന്‍ബെല്‍റ്റ് സൃഷ്ടിക്കുന്ന തരത്തിലാണ് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.  പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം രാവിലെ 10.30 ന് മുളളന്‍ക്കൊല്ലി മരക്കടവില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ നിര്‍വ്വഹിക്കും. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ്കുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായ ഗിരിജാ കൃഷ്ണന്‍, ബിന്ദുപ്രകാശ്, രുഗ്മിണി സുബ്രഹ്മണ്യന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രഭാകരന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
മുളളന്‍ക്കൊല്ലി, പുല്‍പ്പള്ളി, പൂതാടി ഗ്രാമപഞ്ചായത്തുകളുടെ വരള്‍ച്ചക്ക് പ്രധാനകാരണം കബനീനദീത്തീരത്തുളള വൃക്ഷങ്ങളുടെ ശോഷണവും, കര്‍ണ്ണാടകയില്‍നിന്നുളള ചുടുക്കാറ്റിന്റെ പ്രവേശനവുമാണെന്ന് മണ്ണ് സംരക്ഷണ വിഭാഗം നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരിന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്  16 കിലോമീറ്റര്‍ നീളത്തില്‍ കബനി നദിയുടെ അതിര്‍ത്തിയിലൂടെ പതിനായിരം വൃക്ഷെത്തെകള്‍ നട്ടുപിടിപ്പിക്കുന്നത്. വനം വകുപ്പില്‍ നിന്നും ഇതിനായി രണ്ട് വര്‍ഷം പ്രായമുളള കൂടതൈകള്‍ വാങ്ങിയിട്ടുണ്ട്. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളെയും കര്‍ഷക കൂട്ടായ്മകളെയും ഉള്‍പ്പെടുത്തിയാണ് പ്രവൃത്തികള്‍ നടപ്പിലാക്കുന്നത്. മൂന്ന് വര്‍ഷത്തെ പരിപാലത്തിനായി പ്രത്യേകം തുകയും വകയിരുത്തിയിട്ടുണ്ട്. വയനാട് പാക്കേജ് വിഹിതത്തിന് പുറമേ ജില്ലാ പഞ്ചായത്ത്, പനമരം ബ്ലോക്ക് പഞ്ചായത്ത്, മുളളന്‍ക്കൊല്ലി, പുല്‍പ്പള്ളി, പൂതാടി ഗ്രാമപഞ്ചായത്തുകള്‍ എന്നിവരുടെയും ഫണ്ടുകള്‍ പദ്ധതിക്കായി നീക്കിവെച്ചിട്ടുണ്ട്.  വിവിധയിടങ്ങളിലായി 120 കാവുകളും  മുപ്പത് കിലോമീറ്റര്‍ നീളത്തില്‍ നീര്‍ച്ചാലുകളില്‍ ഓടത്തൈകള്‍ വെച്ച് പിടിപ്പിക്കുന്ന പ്രവൃത്തികളും ഇതോടൊപ്പം നടന്നുവരുന്നുണ്ട്. മണ്ണിന്റെ ജൈവാംശം വര്‍ദ്ധിപ്പിക്കുന്നതിനുളള ജൈവവള നിര്‍മ്മാണയൂണിറ്റുകളും ഉപരിതല ജലം സംഭരിക്കുന്നതിനുളള ചകിരി നിറച്ച കമ്പോസ്റ്റ് കുഴികളും മണ്‍ത്തടയണകളും നിര്‍മ്മിക്കുന്ന പ്രവൃത്തികളും പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുമെന്ന് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ പി.യു ദാസ് പറഞ്ഞു.. കൽപ്പറ്റ:  ആരോഗ്യവകുപ്പും കുടുംബശ്രി മിഷനും സിക്കിൾ സെൽ പേഷ്യൻറ്സ്അസോസിയേഷനും സംയുക്തമായി ജൂൺ 19ന് മാനന്തവാടി കമ്യൂണിറ്റി ഹാളിൽ വെച്ച് സികിൾസെൽ ദിനാചരണം സംഘടിപ്പിക്കും. സംഗമം ജില്ല പഞ്ചായത്ത് ...
Read More
 മാനന്തവാടി: എടവക എള്ളുമന്ദം കൂമാക്കിയിൽ വീട്ടിൽ തോമസ് (92) നിര്യാതനായി.ഭാര്യ: പരേതയായ അന്നക്കുട്ടി.മക്കൾ: ദേവസ്യ, റോസമ്മ, മോളി, മാനുവൽ, വത്സ, സിസ്റ്റർ റീന (ഗുജറാത്ത്). മരുമക്കൾ: മേരി, വർഗീസ്, തോമസ്, എത്സ, ...
Read More
മാനന്തവാടി:തോണിച്ചാൽ  മുക്കത്ത് ഐസക് (84) നിര്യാതനായി.. ഭാര്യ: പരേതയായ മേരി. മക്കൾ: ജേക്കബ് ബത്തേരി (റിട്ട. പ്രധാന അധ്യാപകൻ, ആടിക്കൊല്ലി ദേവമാതാ എൽ.പി. സ്കൂൾ, പുല്പള്ളി ), വത്സ (ഈങ്ങാപ്പുഴ), കൊച്ചുറാണി (അധ്യാപിക, ആർ.ജി.എം.ആർ.എച്ച്.എസ്, ...
Read More
മാനന്തവാടി:വനംവകുപ്പ് വാച്ചർ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു.ബാവലി തോണിക്കടവിലുള്ള തുറമ്പൂർ കോളനിയിലെ ബസവന്റ മകൻ കെഞ്ചൻ (46) ആണ് മരിച്ചത്.വയനാട് വന്യജീവി സങ്കേതത്തിൻ തോൽപ്പെട്ടി  റെയിഞ്ചിലുള്ള ബാവലി ഫോറസ്റ്റ് ...
Read More
 സി.വി.ഷിബു.മാനന്തവാടി. :ഇരുപത്തിയൊന്ന്  മക്കളെ കൊണ്ട്    സന്തുഷ്ടനായ 82 വയസ്സുള്ള കുഞ്ഞവുള്ളഹാജി പിതൃദിനത്തിൽ താരമായി. മാധ്യമങ്ങളിൽ കുടുംബത്തെക്കുറിച്ച് വാർത്ത വന്നതോടെയാണ് ഇദ്ദേഹം ഞായറാഴ്ച ശ്രദ്ധാ കേന്ദ്രമായത്.ഇരുപത്തിമൂന്ന് മക്കളാണ് കുഞ്ഞവുള്ള ...
Read More
മാനന്തവാടി: കേരള ഹോട്ടൽ റസ്റ്റോറന്റ് അസോസിയേഷൻ (കെ.എച്ച്.ആർ.എ) വയനാട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് (തിങ്കൾ) നിർധനരായ വിദ്യാത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യും. മാനന്തവാടി മുനിസിപ്പാലിറ്റി ബസ്റ്റാന്റിന് ...
Read More
കൽപ്പറ്റ:വിവിധ സർക്കാരുകൾ നടപ്പാക്കാതിരുന്ന 1975 ലെ ആദിവാസി ഭൂ നിയമം നടപ്പാക്കുന്നതിനായി സുപ്രീം കോടതി വരെ ശക്തമായ നിയമ പോരാട്ടങ്ങൾ നടത്തി കേരളത്തിൽ ഭൂമിക്കുവേണ്ടിയുള്ള സമരങ്ങൾക്ക് അടിത്തറയിടുകയും ...
Read More
കൽപ്പറ്റ:  കൽപ്പറ്റക്കടുത്ത് എടപ്പെട്ടിയിൽ നടന്ന ഇരട്ടകളുടെ സംഗമം നാടിന്റെ ആഘോഷമായി.  മലബാറിലെ ആദ്യത്തെ ഏറ്റവും വലിയ ഇരട്ടകളുടെ സംഗമത്തിൽ കാസർഗോഡ് മുതൽ മലപ്പുറം വരെയുള്ള ജില്ലകളിലെ ജാതി ...
Read More
മാനന്തവാടി  :നിരവിൽപ്പുഴ റൂട്ടിലെ സ്വകാര്യ ബസ് ഉടമകളും തൊഴിലാളികളും മറ്റൊരു ജീവ കാരുണ്യ പ്രവർത്തനത്തിന് കൂടെ മുന്നിട്ടിറങ്ങുകയാണ് . അകാലത്തിൽ പൊലിഞ്ഞ് പോയ തങ്ങളുടെ സഹപ്രവർത്തകൻ പ്രകാശന്റെ ...
Read More
 മാനന്തവാടി അമ്പുകുത്തി പുത്തൻപുരയിൽ മാനുവൽ(74)വിമുക്ത ഭടൻ)  നിര്യാതനായി.  ഭാര്യ ബേബി മക്കൾ മേബിൻ റോബിൻ സോബിൻ മരുമക്കൾ രശ്മി റിങ്കു  സംസ്കാരം നാളെ (ജൂൺ 17)12 മണിക്ക് ...
Read More

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *