പ്ലസ് വൺ പ്രവേശനം: സീറ്റ് നിഷേധിക്കപ്പെട്ട ആദിവാസി വിദ്യാർത്ഥികൾക്ക് പഠന സൗകര്യമൊരുക്കണമെന്ന് ഗീതാനന്ദൻ.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Ad
 

കൽപ്പറ്റ: പ്ലസ് വൺ സീറ്റ് അലോട്ട്മെൻറിൽ സീറ്റ് കുറഞ്ഞതിനാൽ വയനാട് ജില്ലയിൽ  ആയിരത്തിലധികം ആദിവാസി കുട്ടികൾക്ക് പഠനത്തിന് അവസരം നഷ്ടപ്പെട്ടതായി പരാതി. എല്ലാവർക്കും സീറ്റ് ലഭിക്കുന്നതിന് സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന്  ആദിവാസി ഗോത്രമഹാസഭാ നേതാവ് എം. ഗീതാനന്ദൻ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഒന്നും രണ്ടും അലോട്ട്മെന്റ്  കഴിഞ്ഞപ്പോൾ സീറ്റ് ലഭിക്കാത്ത ആദിവാസി വിദ്യാർത്ഥികളെക്കുറിച്ച്  പട്ടികവർഗ്ഗ വികസന വകുപ്പും 'വിദ്യാഭ്യാസ വകുപ്പും കൃത്യമായ കണക്കെടുപ്പ് നടത്തണമെന്നും  ഗീതാനന്ദനും കേരള ആദിവാസി ഫോറം  ഭാരവാഹിയായ എ. ചന്തുണ്ണിയും ആവശ്യപ്പെട്ടു. 
    
       സംസ്ഥാന തലത്തിൽ 80471 സീറ്റുകൾ സപ്ലിമെന്ററി അലോട്ടുമെൻറായി  മാറ്റി വെച്ചിട്ടുണ്ടങ്കിലും  വയനാട് ജില്ലക്കായി 22 37 സീറ്റുകൾ മാത്രമാണ് നീക്കിവെച്ചത്.  അതിൽ ആദിവാസി വിഭാഗത്തിന് 175 സീറ്റ് മാത്രമാണുള്ളത്. ഇതിൽ തന്നെ ഹ്യുമാനീ റ്റിസിന് 48 കോമേഴ്സിസിന് 50 സയൻസ് 77 എന്നിങ്ങനെയാണ് സീറ്റ് വിഭജിച്ചത്. പിന്നോക്കം നിൽക്കുന്ന  അടിയ പണിയ, കാട്ടുനായ്ക്ക എന്നീ വിഭാഗങ്ങളിലേറെയും  ഹ്യൂമാനിറ്റീസ് വിഷയത്തിനാണ മുൻഗണന നൽകുന്നത്.  അങ്ങനെയാവുമ്പോൾ കേവലം 48 സീറ്റുകൾ മാത്രമാണ് സപ്ലിമെന്ററി അലോട്ട്മെന്റിൽ എസ്. ടി. വിഭാഗകാർക്ക് ലഭിക്കുകയുള്ളൂ. 
        ആദിവാസി ജനസംഖ്യ കണക്കിലെടുത്ത്  പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങളോ  അധിക ബാച്ചുകളോ ആരംഭിച്ച്  ഈ പ്രതിസന്ധി പരിഹരിക്കണം. സീറ്റ് കിട്ടാത്ത ആദിവാസി കുട്ടികൾ   സ്വകാര്യ സ്ഥാപനങ്ങളിൽ പ്രവേശനം നേടാറുണ്ടെങ്കിലും  സാമ്പത്തിക പരാധീനതകളാൽ പഠനം ഉപേക്ഷിക്കാറാണ് പതിവ്. സർക്കാർ  അടിയന്തരമായി വിഷയത്തിൽ ഇടപെടണം.  
വയനാട് ഒഴികെയുള്ള ജില്ലകളിൽ 6165 സീറ്റുകൾ സപ്ലിമെന്ററി അലോട്ട്മെന്റിൽ ലഭ്യമാണ്. ഇവയിൽ  എൻപത് ശതമാനം സീറ്റുകളും  ആദിവാസികൾ പ്രവേശനം നേടാത്ത നഗരങ്ങളിലാണ്.  മറ്റ് ജില്ലകളിൽ മാറ്റിവെക്കപ്പെട്ട സീറ്റുകളിലേറെയും   ഇതര വിഭാഗങ്ങൾക്ക് കൈമാറ്റം ചെയ്യപ്പെടാനാണ് സാധ്യത. അതിനാൽ സ്പോട്ട് അഡ്മിഷൻ നടക്കുന്നതിന് മുമ്പോ ശേഷമോ എന്ന് .ടി . സീറ്റുകൾ മറ്റ് വിഭാഗകാർക്ക് കൈമാറ്റം ചെയ്യാതെ 
 ആദിവാസി  വിഭാഗക്കാർ കൂടുതലുള്ള വയനാട് ,അട്ടപ്പാടി,  കാസർഗോഡ് തുടങ്ങിയ മേഖലകളിലേക്കും കൈമാറ്റം ചെയ്യാൻ നടപടി സ്വീകരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു
Ad

ദ്വാരക ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ എട്ടാം തരം പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ 04935 241322, 9645304898, 9400199656 ...
Read More
കൽപ്പറ്റ: ബാങ്കിംഗ് മേഖലയിലെ നിയമനങ്ങൾക്കായി 2019 ഡിസംബർ മാസത്തിൽ ഐബിപി,എസ് നടത്തിയ പരീക്ഷഫലം വന്നിരിക്കുന്നു. കേരളത്തിൽ ക്ലറിക്കൽ തസ്തികയിലേക്ക് പ്രഖ്യാപിച്ച ഒഴിവുകൾ 349- ആയിരുന്നു.എന്നാൽ ഫലം വന്നപ്പോൾ ...
Read More
     കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികള്‍ അടക്കേണ്ട അംശാദായം പ്രതിമാസം 20 രൂപയില്‍ നിന്ന് 50 രൂപയായി ഉയര്‍ത്തി. തൊഴിലുടമ ...
Read More
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കിഎം എസ്  സ്വാമിനാഥന്‍ ഗവേഷണ നിലയം ജില്ലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി. കാല്‍ കൊണ്ട് പ്രവര്ത്തിപ്പിക്കാവുന്ന സാനിറ്റൈസര്‍ യന്ത്രം, കൈകള്‍ ശുചിയാക്കാനുള്ള ...
Read More
         ജില്ലയില്‍  വ്യാഴാാഴ്ച്ച  199 പേര്‍ കൂടി നിരീക്ഷണത്തില്‍. നിലവില്‍ 3846 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെടുന്ന 342 ആളുകള്‍ ഉള്‍പ്പെടെ ...
Read More
കൽപ്പറ്റ:വൈത്തിരി സെന്റ് ജോസഫ് ഇടവകയുടെ 175 ആം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി, കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ രക്ത ബാങ്കുകളിൽ രക്തത്തിന്റെ ലഭ്യത ഉറപ്പുവരുത്തുന്നതിനായി ഇന്ത്യൻ റെഡ് ...
Read More
കൽപ്പറ്റ: റാട്ടക്കൊല്ലി ആദിവാസി കോളനി അടക്കം ജനങ്ങൾ തിങ്ങിപ്പാർക്കുന്ന കൽപ്പറ്റ മുനിസിപ്പാലിറ്റി 18 വാർഡ് റാട്ടക്കാല്ലി കോളനി പരിസരത്ത് വീടുകളിൽ വെള്ളം കയറുന്നത് പ്രദേശവാസികൾക്ക് ദുരിതമാവുന്നു.. കാലാകാലങ്ങളായി ...
Read More
കൽപ്പറ്റ:-  ഇലത്തവളകളുടെ പ്രജനനവുമായി ബന്ധപ്പെട്ട്  ജേണല്‍ ഓഫ് ത്രെട്ടെന്റ് ടാക്‌സ എന്ന ഓണ്‍ലൈന്‍ മാസികയില്‍ പ്രസിദ്ധപ്പെടുത്തിയ ലേഖനം ജീവശാസ്ത്രകുതുകികളുടെ ശ്രദ്ധയാകര്‍ഷിക്കുന്നു.പശ്ചിമഘട്ടത്തില്‍ മാത്രം കാണുന്ന പൊന്‍മുടി, വയനാടന്‍, സുന്ദരി, ...
Read More
കല്‍പ്പറ്റ: കല്‍പ്പറ്റ-വാരാമ്പറ്റ റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് റോഡിന്റെ ഇരുവശത്തുമുള്ള ജലവിതരണ പൈപ്പുകള്‍ പൊട്ടുന്നത് കാരണം ഈ ഭാഗങ്ങളില്‍ താമസിക്കുന്ന ഒട്ടേറെ ജനങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാകാത്ത അവസ്ഥയാണുള്ളത്. ഈ ...
Read More
മാനന്തവാടി: അപ്പപ്പാറ മാൻ വേട്ട കേസിൽമൂന്ന് പേർ വനം വകുപ്പിൽ കീഴടങ്ങി .   കഴിഞ്ഞ ഇരുപതിനാണ് നോർത്ത് വയനാട് വനം ഡിവിഷൻ അപ്പ പാറ സെക്ഷനിൽ  ഭാർഗിരി എസ്റ്റേറ്റിന് ...
Read More

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *