കുട്ടികള്‍ തൊഴിലിടങ്ങളിലല്ല അവരുടെ സ്വപ്നങ്ങളിലാണ് തൊഴിലെടുക്കേണ്ടത്
സംസ്ഥാന തൊഴില്‍ വകുപ്പ് റേഡിയോ മാറ്റൊലിയുമായി സഹകരിച്ച് നടത്തിയ ബാലവേല വിരുദ്ധ ദിനാചരണം ദ്വാരക ഗുരുകുലം കോളേജില്‍ എടവക പഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയന്‍ ഉദ്ഘാടനം ചെയ്തു. മാറുന്ന തൊഴില്‍ സാഹചര്യവും വയനാടന്‍ ഗോത്രമേഖലയിലെ കൗമാരക്കാരായ തൊഴിലാളികളും -വിദ്യാഭ്യാസ പുനരധിവാസ സാധ്യതകള്‍ എന്ന വിഷയത്തില്‍ വിദഗ്ദര്‍ ക്ലാസ്സെടുത്തു. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, ബച്ച്പന്‍ ബചാവോ ആന്തോളന്‍, ചൈല്‍ഡ് ലൈന്‍, കേരള ലേബര്‍ മൂവ്‌മെന്റ് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. കുട്ടികള്‍ തൊഴിലിടങ്ങളിലല്ല അവരുടെ സ്വപ്നങ്ങളിലാണ് തൊഴിലെടുക്കേണ്ടത്
എന്നതാണ് ഈ വര്‍ഷത്തെ ബാലവേല വിരുദ്ധദിന സന്ദേശം.




Leave a Reply