July 16, 2026

അന്താരാഷ്ട്ര ബാലവേല വിരുദ്ധദിനാചരണം സംഘടിപ്പിച്ചു

0
അന്താരാഷ്ട്ര ബാലവേല വിരുദ്ധദിനാചരണം സംഘടിപ്പിച്ചു
By ന്യൂസ് വയനാട് ബ്യൂറോ
'
വനിതാ ശിശുവികസന വകുപ്പ് – ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ശരണബാല്യം പദ്ധതിയുടെ ഭാഗമായി ബാലവേല വിരുദ്ധദിനാചരണം നടത്തി. ഇതോടനുബന്ധിച്ച് പൂമല സെന്റര്‍ ഫോര്‍ പി ജി സ്റ്റഡീസ് ഇന്‍ സോഷ്യല്‍ വര്‍ക്കിലെ വിദ്യാര്‍ത്ഥികള്‍ കല്‍പ്പറ്റ പുതിയ ബസ്സ് സ്റ്റാന്റില്‍ തെരുവുനാടകം സംഘടിപ്പിച്ചു.ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ബാലവേലയില്‍ കുരുങ്ങുന്ന ബാല്യങ്ങള്‍ -പ്രത്യാഘാതങ്ങളും പ്രതിരോധമാര്‍ഗ്ഗങ്ങളും എന്ന വിഷയത്തില്‍ മീനങ്ങാടി ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഉപന്യാസമല്‍സരം നടത്തി. ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ കെ.പ്രജിത്ത്, ജില്ലാ ശിശുസംരക്ഷണ യൂണിറ്റിലെ പി.എം.സ്റ്റെഫി, എം.വി.അഖിലേഷ്, കെ.രഞ്ജു, അഖില രാജഗോപാല്‍ എന്നിവര്‍ നേതൃത്വം നല്‍കി. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *