April 24, 2024

ദുരന്തനിവാരണം: ജില്ലാപഞ്ചായത്ത് ഡയറക്ടറി പ്രസിദ്ധീകരിക്കും.

0


പ്രകൃതി ദുരന്തങ്ങളെ ശാസ്ത്രീയമായി നേരിടാന്‍ ദുരന്തനിവാരണ സേന ഡയറക്ടറിയെന്ന ആശയവുമായി ജില്ലാ പഞ്ചായത്ത്. ജില്ലയില്‍ ദുരന്തനിവാരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഔദ്യോഗിക സന്നദ്ധസംഘടനകളിലെ അംഗങ്ങളെ ഉള്‍പ്പെടുത്തിയാണ് ഡയറക്ടറി തയ്യാറാക്കുക. ഇതിനായി ഫയര്‍ ആന്‍ഡ് റസ്‌ക്യു വിഭാഗം വിവിധ മേഖലകളില്‍ പരിശീലനം നല്‍കും. നിലവില്‍ ഈ മേഖലയിലെ രജിസ്‌ട്രേഡ് സന്നദ്ധ സംഘടനകളില്‍ നിന്നും ജില്ലാ പഞ്ചായത്ത് പ്രത്യേകം അപേക്ഷ ക്ഷണിക്കും. അപേക്ഷയോടൊപ്പം പ്രളയകാലത്തെ പ്രവര്‍ത്തനങ്ങളുടെ പൂര്‍ണ്ണ വിവരങ്ങളും നല്‍കണം. ഇത്തരത്തില്‍ തിരഞ്ഞെടുക്കുന്ന സന്നദ്ധ സംഘടനകളില്‍ നിന്നും നിര്‍ദേശിക്കുന്ന ആളുകള്‍ക്കാണ് പരിശീലനം നല്‍കുക. തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റും തിരിച്ചറിയല്‍ കാര്‍ഡും നല്‍കും. പരിശീലനം ലഭിച്ചു സജ്ജരായ അംഗങ്ങളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ജില്ലാതലത്തില്‍ ഡയറക്ടറി തയ്യാറാക്കുക. ഇവരുടെ സേവനം അവശ്യഘട്ടങ്ങളില്‍ സമഗ്രമായി വിനിയോഗിക്കുകയാണ് ലക്ഷ്യം. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ പഞ്ചായത്ത് 35 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. ഇതില്‍ 10 ലക്ഷം രൂപ സ്ത്രീകകള്‍ക്കായി പ്രത്യേകം മാറ്റിവച്ചിട്ടുണ്ട്. കുടുംബശ്രീ വഴിയാണ് സ്ത്രീകള്‍ക്കുള്ള ദുരന്തനിവാരണ പരിശീലന പദ്ധതി നടപ്പാക്കുക. പദ്ധതിയുടെ ഭാഗമായി ദുരന്ത നിവാരണ ഉപകരണങ്ങളും വാങ്ങിക്കും. ദുരന്തനിവാരണ അതോറിട്ടിയുമായി ആലോചിച്ച് ഉപകരണങ്ങള്‍ ബ്ലോക്കടിസ്ഥാനത്തില്‍ സന്നദ്ധ സംഘടനകള്‍ക്ക് നേരിട്ട് ലഭ്യമാക്കാന്‍ കഴിയുമോയെന്നും പരിശോധിക്കും. സ്‌കൂബ, റബര്‍ ബോട്ട് എന്നീ ആവശ്യങ്ങള്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യുവും മൂന്നോട്ടു വച്ചിട്ടുണ്ട്. റോഡപകടങ്ങളെ കൂടി ദുരന്തനിവാരണ പ്രവര്‍ത്തികളുടെ പരിധിയില്‍ കൊണ്ടുവരണമെന്ന് സന്നദ്ധ സംഘടനകളും ആവശ്യപ്പെട്ടു. 
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, വൈസ് പ്രസിഡന്റ് എ. പ്രഭാകരന്‍, ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍, എഡിഎം കെ. അജീഷ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.ജി വിജയകുമാര്‍, ജില്ലാ ഫയര്‍ ആന്‍ഡ് റസ്‌ക്യു ഓഫീസര്‍ വിസി വിശ്വനാഥന്‍, ജില്ലാ പഞ്ചായത്ത് അംഗം പി.കെ അസ്മത്ത്, വിവിധ സന്നദ്ധ സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.   
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *