August 12, 2026

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

0
IMG-20190623-WA0152.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി നഗരസഭാ കുറുക്കൻമൂല  ഡിവിഷൻ കുടുബശ്രീ വാർഷികവും എസ്.എസ്.എൽ.സി. +2 പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കൽ ചടങ്ങും നടത്തി.ചടങ്ങ്   നഗരസഭാ ചെയർമാൻ വി.ആർ. പ്രവിജ് ഉദ്ഘാടനം ചെയ്തു.വാർഡ് കൗൺസിലർ ജേക്കബ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ പ്ലാസ്റ്റിക്ക്മുക്ത തുണി സഞ്ചിയുടെ വിതരണം വിതരണം ഡെപ്യൂട്ടി ചെയർപേഴ്സൺ ശോഭാ രാജൻ നിർവ്വഹിച്ചു. കൗൺസിലർമാരായ ഹരിചാലിഗദ്ദ, സ്റ്റെർ വിൻസ്റ്റാൻലി ,സി ഡി .എസ്. ചെയർപേഴ്സൺ ജിഷ ബാബു, ഷൈനി റോയ്, ലിസി ചാലിൽ, ആലീസ് സിസിൽ, ഷീബ ജോൺസൺ, എൽസമ്മ ബേബി, പോൾ പാറയ്ക്കൽ എന്നിവർ സംസാരിച്ചു. തിരഞ്ഞെടുക്കപ്പെട്ട പട്ടികവർഗ്ഗ കുട്ടികൾക്കുള്ള  സൈക്കിൾ വിതരണം കൗൺസിലർ ജേക്കബ് സെബാസ്റ്റ്യൻ നിർവ്വഹിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *