അക്ഷരോത്സവം: വായനാ വാരാചരണം സംഘടിപ്പിച്ചു
തൃശ്ശിലേരി: തൃശ്ശിലേരി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ വായനാ വാരാചരണം സംഘടിപ്പിച്ചു. അക്ഷരോത്സവം എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ തിരഞ്ഞെടുത്ത പുസ്തകങ്ങളിൽ അവതരണവും ചർച്ചയും സംഘടിപ്പിച്ചു. അക്ഷരോത്സവം ഇമ്മാനുവൽ അഗസ്റ്റിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ പ്രിൻസിപ്പാൾ വി.ശശിധരൻ ഉദ്ഘാടനം ചെയ്തു. അക്ഷരോത്സവത്തിന്റെ ഭാഗമായി ബാല്യകാല സഖി, അവന്റെ സ്മരണങ്ങൾ, ആടുജീവിതം, ന്റെ ഉപ്പൂപ്പയ്ക്ക് ഒരാനയുണ്ടായിരുന്നു, രണ്ടിടങ്ങഴി, ഉമ്മാച്ചു, തേനും വയമ്പും, നിലാവിനെ അറിയാം, നമ്മുടെ സൗരയുധം, മുത്തശ്ശി കഥ, വിൻസെന്റ് വാൻഗോഗ് തുടങ്ങിയ പുസ്തകങ്ങൾ വിദ്യാർത്ഥികളായ നന്ദന ബാലൻ, ഷൈബി വി.ബി., രാജേശ്വരി, ആർ.രജിത എന്നിവർ അവതരിപ്പിച്ചു.ചടങ്ങിൽ സുധീഷ് രാജൻ സ്വഗതവും മുഹമ്മദ് സിനാൻ നന്ദിയും പറഞ്ഞു.





Leave a Reply