June 20, 2026

തിന്മകള്‍ക്കെതിരെ പൊതുബോധം വളരണം

0
114.jpg
By ന്യൂസ് വയനാട് ബ്യൂറോ

സാമൂഹ്യ തിന്മകൾക്കെതിരെ പൊതുബോധം വളർന്നു വരണം-ജിത്തു തമ്പുരാൻ. സമൂഹത്തിൽ വളർന്നു വരുന്നതിന്മകൾക്കെതിരെ പൊതുബോധം വളർന്നു വരണമെന്ന് യുവകവിയും തിരക്കഥാകൃത്തുമായ ജിത്തു തമ്പുരാൻ പറഞ്ഞു.വിദ്യാലയങ്ങളിലെ വിവിധ ക്ലബ്ബുകൾ ഇത്തരം ജീർണ്ണതക്കെതിരെ ബോധവത്ക്കരണ പ്രവർത്തനങ്ങൾ നടത്തണമെന്നും അദ്ദേഹം പറഞ്ഞു. വാളൽ യുപി സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം അദ്ദേഹം നിർവ്വഹിച്ചു. ഹെഡ്മാസ്റ്റർ മധു എസ് നമ്പൂതിരി അധ്യക്ഷം വഹിച്ചു. പഞ്ചായത്ത്തല ക്വിസ് മത്സര വിജയികളായ കാർത്തിക് വിജേഷ് (യു പി) ഉജ്വൽ കൃഷ്ണ (എൽപി) എന്നിവർക്ക് പിടിഎ പ്രസിഡന്റ് ജോസ് ഞാറക്കളം ഉപഹാരങ്ങൾ നൽകി. വിദ്യാലയത്തിൽ നടന്ന സാഹിത്യ ക്വിസ് മത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകി. സീനിയർ അസിസ്റ്റൻറ്സുരേഷ് ബാബു വാളൽ, എ പി സാലിഹ്, തോമസ് പി വർഗ്ഗീസ്, കുത്തിനി അബു, ശാരിക മങ്ങാട്ട് എന്നിവർ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *