August 13, 2026

വയനാട് ജില്ലകാർക്കുള്ള വിവിധ അറിയിപ്പുകൾ.

0
By ന്യൂസ് വയനാട് ബ്യൂറോ
 
ഹജ്ജ്: പ്രതിരോധ കുത്തിവെപ്പ്


കേരള ഹജ്ജ് കമ്മിറ്റി മുഖാന്തിരം ഹജ്ജ് തീര്‍ത്ഥാടനത്തിനായി തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ജൂലൈ 2ന് രാവിലെ 9 മുതല്‍ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രതിരോധ കുത്തിവെപ്പ് നല്‍കും.  തെരഞ്ഞെടുക്കപ്പെട്ടവര്‍ രേഖയുമായി ഹാജരാകണം.

       കെട്ടിട നിര്‍മ്മാണ അപേക്ഷയില്‍ അദാലത്ത്

ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ കെട്ടിട നിര്‍മ്മാണാനുമതി, നമ്പറിംഗ്, നിയമാനുസൃതം നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടും കെട്ടിട വിനിയോഗാനുമതി എന്നിവ ലഭിക്കാത്ത കെട്ടിടങ്ങളെ സംബന്ധിച്ച് പൊതുജനങ്ങള്‍ക്കുള്ള അപേക്ഷകളും പരാതികളും പരിശോധിക്കുന്നതിനും തീര്‍പ്പാക്കുന്നതിനുമായി ജൂലൈ 27, 27 തീയതികളില്‍ ജില്ലാതലത്തില്‍ അദാലത്ത് സംഘടിപ്പിക്കുന്നു.  അപേക്ഷകളും പരാതികളും ജൂലൈ 10നകം ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തുകളിലോ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലോ നല്‍കണം.  അപേക്ഷയില്‍ മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ഗ്രാമപഞ്ചായത്തുകളില്‍ നിന്നും ലഭിച്ച രസീത് പകര്‍പ്പ് മറ്റ് ബന്ധപ്പെട്ട രേഖകള്‍ എന്നിവ ഉണ്ടായിരിക്കണം.  ഫോണ്‍ 04936 202634.

         അദാലത്ത് പരാതി സ്വീകരിക്കും

      പനമരം ഗ്രാമപഞ്ചായത്തില്‍ കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നല്‍കിയിട്ടുള്ള തീര്‍പ്പാകാത്ത അപേക്ഷകളില്‍ അദാലത്ത് നടത്തുന്നതിന്  ജൂലൈ 1 മുതല്‍ 10 വരെ പരാതികള്‍ സ്വീകരിക്കും. അപേക്ഷയോടൊപ്പം അപേക്ഷ നല്‍കിയതിനുള്ള തെളിവ്, അപേക്ഷ നമ്പര്‍, രസീത്, ഫോണ്‍ നമ്പര്‍ എന്നിവ ഉള്ളടക്കം ചെയ്യണം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *