ജലസേചന പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു
കേന്ദ്ര പദ്ധതിയായ പി.എം.എസ്.കെ.വൈ.യുടെ കീഴില്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്ര ജലവിഭവ മന്ത്രാലയവും സംയുക്തമായി ഭൂജല വകുപ്പ് മുഖേന നടപ്പിലാക്കുന്ന കുഴല്‍ക്കിണര്‍ അധിഷ്ടിത ജലസേചന പദ്ധതികള്‍ക്കായി ജില്ലയിലെ കര്‍ഷകര്‍/ കര്‍ഷക ഗ്രൂപ്പുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിലവില്‍ കുഴല്‍ക്കിണര്‍ കുഴിച്ച് ഉപയോഗിക്കുന്നവരും ജലസേചനത്തിനായി സര്‍ക്കാര്‍/ ഇതര ഏജന്‍സികളുടെ ഫണ്ടുകള്‍ കൈപ്പറ്റിയിട്ടുള്ളവരും അപേക്ഷിക്കേണ്ടതില്ല. അപേക്ഷകര്‍ നികുതി അടച്ച കോപ്പി, കൃഷി ഓഫീസര്‍ നല്‍കുന്ന ചെറുകിട/നാമമാത്ര കര്‍ഷകനാണെന്നുള്ള സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം നിശ്ചിത ഫോറത്തില്‍ ജൂലൈ 4ന് വൈകീട്ട് നാലിനകം മീനങ്ങാടി ഭൂജല വകുപ്പ് ഓഫീസില്‍ അപേക്ഷ നല്‍കണം. കര്‍ഷകഗ്രൂപ്പ്, എസ്.എസി, എസ്.ടി, വനിത കര്‍ഷകര്‍ എന്നിവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. ഇവരുടെ അഭാവത്തില്‍ വ്യക്തിഗത കര്‍ഷകരെ പരിഗണിക്കും. അപേക്ഷ ഫോറത്തിനും മറ്റ് വിശദാംശങ്ങള്‍ക്കുമായി ഭൂജല വകുപ്പ് മീനങ്ങാടി ഓഫീസുമായി ബന്ധപ്പെടുക.





Leave a Reply