May 30, 2026

മഴക്കാല രോഗ പ്രതിരോധ ആയുഷ് പഠന ക്ലാസ്സ്‌ നടത്തി

0
IMG-20190629-WA0167.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി: കാപ്പിസെറ്റ് മുതലിമാരൻ കോളനിയിലെ ട്രൈബൽ ഹോസ്റ്റൽ  വിദ്യാർത്ഥികൾക്ക്  മഴക്കാല രോഗ പ്രതിരോധ മാർഗ്ഗങ്ങളെ കുറിച്ച് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേത്രത്വത്തിൽ ബോധവൽക്കരണ  ക്ലാസ്സ്‌ നടത്തി. ആവി പിടിക്കൽ, ധൂമ പാനം, നസ്യം മുതലായ ആയുഷ് രോഗ  പ്രതിരോധ മാർഗ്ഗങ്ങൾ പരിശീലിപ്പിച്ചു. മഴക്കാല രോഗങ്ങളെ തടഞ്ഞു നിർത്തുന്ന ഔഷധ സസ്യങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചു. മഴക്കാല രോഗങ്ങളെ കുറിച്ച് നടത്തിയ  പ്രശ്നോത്തരിയിൽ  വിജയികൾക്ക് ഹോസ്റ്റൽ വാർഡൻ ശ്രീ  സനൂപ് സമ്മാനങ്ങൾ വിതരണം  ചെയ്തു.  പകർച്ച പനികൾ വരാതിരിക്കാനുള്ള പ്രതിരോധ ഔഷധമായ നിലവേമ്പ് കുടിനീർ അമ്പതോളം കുട്ടികൾക്ക്  വിതരണം ചെയ്യുകയും ചെയ്തു.  ഡോ: അരുൺബേബി ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *