May 30, 2026

സ്റ്റാറ്റിസ്റ്റിക്‌സ് ദിനാചരണം നടത്തി

0
By ന്യൂസ് വയനാട് ബ്യൂറോ


സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 13ാമത് ദേശീയ സ്റ്റാറ്റിസ്റ്റിക്‌സ് ദിനാചരണം നടത്തി. ആസൂത്രണഭവന്‍ പഴശ്ശി ഹാള്‍ അങ്കണത്തില്‍ നടന്ന പരിപാടി സി കെ ശശീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്ടര്‍ എ ആര്‍ അജയകുമാര്‍ വിശിഷ്ടാതിഥിയായിരുന്നു. സബ് കലക്ടര്‍ എന്‍ എസ് കെ ഉമേഷ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ ടി ശേഖരന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ പി സാജിത തുടങ്ങിയവര്‍ പങ്കെടുത്തു. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് പ്രസിദ്ധീകരണങ്ങളുടെ പ്രദര്‍ശനവുമുണ്ടായിരുന്നു. 
ദിനാചരണത്തിന്റെ ഭാഗമായി സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ എന്ന വിഷയത്തില്‍ പഴശ്ശി ഹാളില്‍ നടന്ന സെമിനാര്‍ സബ് കലക്ടര്‍ എന്‍ എസ് കെ ഉമേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്ലാനിങ് ഓഫിസര്‍ കെ എം സുരേഷ്, പിഎയു പ്രൊജക്ട് ഡയറക്ടര്‍ പി സി മജീദ്, ജില്ലാ വ്യവസായകേന്ദ്രം മാനേജര്‍ എ മുരുകന്‍ തുടങ്ങിയവര്‍ സംസാരിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *