May 30, 2026

പീച്ചങ്കോട് വാഹനാപകടം: പരിക്കേറ്റ വിദ്യാർഥിയും മരിച്ചു

0
IMG-20190630-WA0004.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: വെള്ളിയാഴ്ച പീച്ചങ്കോടുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ വിദ്യാർഥിയും മരിച്ചു. ദ്വാരക ലിറ്റിൽ ഫ്ലവർ ഐ.ടി.സി യിലെ മെക്കാനിക്ക് (മോട്ടോർ വെഹിക്കിൾ) വിഭാഗം ഒന്നാം വർഷ വിദ്യാർഥി സി.എസ്. അനൂപാണ് (19) മരിച്ചത്.  തരിയോട് എച്ച്.എസ് കവലയിലെ വ്യാപാരി കാവുംമന്ദം ചക്കാലക്കുന്നേൽ  സി.എം. സണ്ണിയുടെയും ജയയുടെയും മകനാണ്. 
വെള്ളിയാഴ്ച രാവിലെ ഏഴോടെ ബൈക്കും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അനൂപിന്റെ സുഹൃത്തും സഹപാഠിയുമായ പുല്പള്ളി മാരപ്പൻമൂല അധികാരത്ത് അലോയ്‌സ്. ടി. ജോസ് വെള്ളിയാഴ്ച മരിച്ചിരുന്നു. സാരമായി പരിക്കേറ്റ് കോഴിക്കോട്ടെ സ്വകാര്യ  ആശുപത്രിയിൽ ചികിത്സയിലായിരുന്ന അനൂപ് ശനിയാഴ്ച രാത്രിയാണ് മരിച്ചത്. 
സഹോദരങ്ങൾ: അമൽ (വിദ്യാർഥി, തരിയോട് നിർമല എച്ച്.എസ്), അഭി (വിദ്യാർഥി, തരിയോട് ജി.എൽ.പി. സ്കൂൾ).  പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം അനൂപിന്റെ മൃതദേഹം ഞായറാഴ്ച വൈകുന്നേരം ചെന്നലോട് സെയ്‌ന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ സംസ്ക്കരിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *